Thursday 03 October 2024 03:31 PM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം ഷാഹി ചിക്കൻ, രുചിയൂറും റെസിപ്പി!

shahi chicken

ഷാഹി ചിക്കൻ

1.ചിക്കൻ – അരക്കിലോ

2.എണ്ണ – ഒരു കപ്പ്

3.സവാള – നാല്, അരിഞ്ഞത്

4.കുരുമുളക് – നാല്

ഗ്രാമ്പൂ – നാല്

കറുവാപ്പട്ട – ഒരിഞ്ചു കഷണം

ബേ ലീഫ് – ഒന്ന്

ജീരകം – ഒരു ചെറിയ സ്പൂൺ

5.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

6.ഉപ്പ് – പാകത്തിന്

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ

7.തൈര് – ഒരു കപ്പ്

8.കശുവണ്ടിപ്പരിപ്പ് – 10, കുതിർത്ത് അരച്ചത്

റോസ് വാട്ടർ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി സവാള വറുത്തു കോരി മാറ്റി വയ്ക്കണം.

∙ഇതേ പാനിൽ നാലാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്കു ചിക്കൻ കഷണങ്ങളും ചേർത്തിളക്കി നിറം മാറുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റും ചേർത്തു വഴറ്റണം.

∙ആറാമത്തെ ചേരുവയും ചേർത്തിളക്കി വെള്ളം വറ്റുമ്പോൾ തൈരു ചേർത്തിളക്കണം.

∙എട്ടാമത്തെ ചേരുവയും ചേർത്തിളക്കി കുറുകുമ്പോൾ വാങ്ങാം.