ചിക്കൻ കുമ്പളങ്ങ കറി
1.കുമ്പളങ്ങ – കാല്‍ കിലോ
2.ചിക്കൻ – അരക്കിലോ
3.മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
5.പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി – അഞ്ച് അല്ലി, നീളത്തിൽ അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷണം, നീളത്തിൽ അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
6.സവാള – ഒന്ന്, അരിഞ്ഞത്
7.തക്കാളി – ഒന്ന്, അരിഞ്ഞത്
8.തേങ്ങ ചിരകിയത് – ഒരു കപ്പ്
ജീരകം – അര ചെറിയ സ്പൂൺ
9.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
10.കടുക് – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
വറ്റല്‍മുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞ് ഒരിഞ്ചു വലുപ്പമുള്ള കഷണങ്ങളാക്കി വയ്ക്കുക.
∙ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ചു കഴുകി മൂന്നാമത്തെ ചേരുവ ചേർത്ത് അരമണിക്കൂർ വയ്ക്കുക.
∙മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റണം.
∙പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ തക്കാളിയും ചേർത്തു വഴറ്റണം.
∙ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന ചിക്കനും ചേർത്തിളക്കി പാകത്തിനു വെള്ളവും ഒഴിച്ചു മൂടി വച്ചു വേവിക്കുക.
∙എട്ടാമത്തെ ചേരുവ മയത്തിൽ അരച്ചതും ചേർത്തിളക്കി തിളപ്പിക്കണം.
∙വെളിച്ചെണ്ണ ചൂടാക്കി പത്താമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തിളക്കി വിളമ്പാം.