Wednesday 10 February 2021 04:36 PM IST

ഇനിമുതൽ മീൻ വറുക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ, സ്പെഷ്യൽ മീൻ വറുത്തത്!

Liz Emmanuel

Sub Editor

fish

സ്പെഷ്യൽ മീൻ വറുത്തത്

1.മീൻ – അരക്കിലോ

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കാശ്മീരിമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാക‍ത്തിന്

3.ഇഞ്ചി–വെളുത്തുള്ളി പേസ്‍റ്റ് – രണ്ടു ചെറിയ സ്പൂൺ

നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ

എണ്ണ – ഒരു വലിയ സ്പൂൺ

4.വെള്ളം – ഒരു വലിയ സ്പൂൺ

5.എണ്ണ – വറുക്കാൻ ആവശ്യത്തിന്

6.കറിവേപ്പില – രണ്ടു തണ്ട്

വെളുത്തുള്ളി ചതച്ചത് – മൂന്ന്

പാകം ചെയ്യുന്ന വിധം

∙മീൻ കഴുകി വൃത്തിയാക്കി വെള്ളം വാലാൻ വയ്ക്കുക.

∙ഒരു പാത്രത്തിൽ രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർക്കുക.

∙ആവശ്യത്തിന് വെള്ളവും ചേർത്തു യോജിപ്പിക്കുക.

∙ഈ അരപ്പ് മീനിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക.

∙എണ്ണ ചൂടാക്കി ഇതിൽ കറിവേപ്പിലയും വെളുത്തുള്ളി ചതച്ചതും ഇടുക. മൂത്തു വരുമ്പോൾ മീൻ ചേർത്തു വറുത്ത് കോരുക.