Tuesday 10 October 2023 02:56 PM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിൽ തയാറാക്കാം സ്പൈസി ബട്ടർ ഗാർലിക് പ്രോൺസ്, ഈസി റെസിപ്പി ഇതാ!

prawns

സ്പൈസി ബട്ടർ ഗാർലിക് പ്രോൺസ്

1.ചെമ്മീൻ – 300 ഗ്രാം

2.വെണ്ണ – രണ്ടു ചെറിയ സ്പൂൺ

3.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ

പച്ചമുളക്, പൊടിയായി അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ

4.സോയ സോസ് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.തോങ്ങാപ്പാൽ – ഒരു വലിയ സ്പൂൺ

നാരങ്ങനീര് – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

6.വെളുത്ത എള്ള് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.

∙പാനിൽ വെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്കു ചെമ്മീനും നാലാമത്തെ ചേരുവയും ചേർത്തു രണ്ടു–മൂന്നു മിനിറ്റു വഴറ്റുക.

∙അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി കുറുകി വരുമ്പോൾ എള്ളു വിതറി ചൂടോടെ വിളമ്പാം.