Thursday 04 May 2023 02:15 PM IST : By സ്വന്തം ലേഖകൻ

സ്പൈസി ബട്ടർ ഗാർലിക്ക് പ്രോൺസ്, കഴിച്ചാലും കഴിച്ചാലും മതിവരാത്ത രുചി!

prawns

സ്പൈസി ബട്ടർ ഗാർലിക്ക് പ്രോൺസ്

1.ചെമ്മീൻ – അരക്കിലോ

2.‌മുളകുപൊടി – ഒരു ചെറിയ സ്പൂൺ

എണ്ണ – മൂന്നു വലിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

3.വെണ്ണ – 100 ഗ്രാം

4.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

5.വറ്റൽമുളകു ചതച്ചത് – രണ്ടു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

6.മല്ലിയില – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു അരമണിക്കൂർ വയ്ക്കുക.

∙പാനിൽ വെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റുക.

∙വഴന്നു വരുമ്പോൾ ചെമ്മീൻ ചേർക്കുക.

∙മുക്കാൽ വേവാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വരട്ടിയെടുക്കുക.

∙മല്ലിയില വിതറി വിളമ്പാം.