Monday 18 November 2024 03:44 PM IST

നല്ല എരിവും പുളിയുമുള്ള ചെമ്മീൻ റോസ്‌റ്റ്, രുചിയൂറും റെസിപ്പി!

Liz Emmanuel

Sub Editor

prawns coco fry

ചെമ്മീൻ റോസ്‌റ്റ്

1.ചെമ്മീൻ – അരക്കിലോ

2.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വിനാഗിരി – ഒരു വലിയ സ്പൂൺ

3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4.തേങ്ങാക്കൊത്ത് – കാൽ കപ്പ്

5.ചുവന്നുള്ളി ചതച്ചത് – അരക്കപ്പ്

ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – ഒന്നര വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

6.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

7.കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ വൃത്തിയാക്കി തൊണ്ടും നാരും കളഞ്ഞു വയ്ക്കണം.

∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ചെമ്മീനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെമ്മീൻ വറുത്തു കോരി മാറ്റി വയ്ക്കണം.

∙ഇതേ എണ്ണയിൽ തേങ്ങാക്കൊത്തു ചേർത്തു വഴറ്റുക.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി ചുവന്നുള്ളി ഗോൾഡൻ നിറമാകുമ്പോൾ കശ്മീരി മുളകുപൊടി ചേർത്തു വഴറ്റണം.

∙വറുത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്തിളക്കി യോജിപ്പിച്ച് കുരുമുളകുപൊടി ചേർത്തിളക്കി വാങ്ങാം.