Friday 10 November 2023 03:15 PM IST : By സ്വന്തം ലേഖകൻ

അപാര രുചിയിലൊരു കൂന്തല്‍ ഫ്രൈ റെസിപ്പി, തയാറാക്കാം ഈസിയായി!

squid

കൂന്തല്‍ ഫ്രൈ

1.കൂന്തൽ‌ – അരക്കിലോ

2.ചുവന്നുള്ളി – പത്ത്

വെളുത്തുള്ളി – പത്ത് അല്ലി

ഇഞ്ചി – അരയിഞ്ചു കഷണം

3.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂൺ

വാളൻപുളി – ഒരു ചെറിയ കഷണം, കുതിർത്തത്

കറിവേപ്പില – രണ്ടു തണ്ട്

വെളിച്ചെണ്ണ – അര ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

5.കറിവേപ്പില – രണ്ടു തണ്ട്

ചുവന്നുള്ളി – പത്ത്, അരിഞ്ഞത്

6.വറ്റൽമുളകു ചതച്ചത് – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കൂന്തൽ കഴുകി വൃത്തിയാക്കി മുറിച്ചു വയ്ക്കുക.

∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവ ചതച്ചതും മൂന്നാമത്തെ ചേരുവയും കൂന്തലും ചേർത്തു യോജിപ്പിച്ചു പത്തു മിനിറ്റു വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്കു കൂന്തൽ ചേർത്തു നന്നായി വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.

∙വറ്റൽമുളകു ചതച്ചതും ചേർ‌ത്തിളക്കി വരട്ടി ചൂടോടെ വിളമ്പാം.