Monday 15 November 2021 02:58 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തമായ മീൻ കറി തയാറാക്കണോ, ഇതാ തന്തൂരി മീൻ കറി റെസിപ്പി!

tandficury

തന്തൂരി മീൻ കറി

‍1.ഇടത്തരം കരിമീൻ – നാല്

2.മുളകുപൊടി – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ജാതിക്കാപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെളുത്തുള്ളി – രണ്ട് അല്ലി, അരച്ചത്

ഇഞ്ചി – കാൽ ഇഞ്ചു കഷണം, അരച്ചത്

3.എണ്ണ – ആവശ്യത്തിന്

4.സവാള ചെറുതായി അരിഞ്ഞത് – ഒന്ന്

5.ഗ്രാമ്പൂ ചതച്ചത് – രണ്ടു കഷണം

കറുവാപ്പട്ട ചതച്ചത് – ഒരു തുണ്ട്

6.വെളുത്തുള്ളി – പത്ത് അല്ലി, അരച്ചത്

ഇഞ്ചി – ഒരു ചെറിയ കഷണം, അരച്ചത്

പച്ചമുളക് – നാല്

മല്ലിയില, കറിവേപ്പില – ആവശ്യത്തിന്

7.തേങ്ങാപ്പാൽ – ഒരു ഇടത്തരം തേങ്ങയുടേത്

പാകം ചെയ്യുന്ന വിധം

∙മീൻ കഴുകി നന്നായി വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു തയാറാക്കിയ മീനിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക.

∙ഒരു പാനിൽ എണ്ണയൊഴിച്ച് മീൻ പാതി വേവിൽ വറുത്തെടുക്കുക.

∙അതിനുശേഷം തവയിൽ വച്ചു കരിഞ്ഞു പോകാതെ ചുട്ടെടുക്കുക.

∙ഒരു മൺചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് സവാളയിട്ടു വഴറ്റിയശേഷം ഗ്രാമ്പൂവും കറുവാപ്പട്ടയും ചേർക്കുക.

∙ഇതിലേക്ക് ആറാമത്തെ ചേരുവ മിക്സിയിൽ ഒന്നടിച്ചെടുത്തതു ചേർത്തു വഴറ്റുക.

∙മസാലയുടെ പച്ചമണം മാറുമ്പോൾ ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർക്കുക.

∙അതിനുശേഷം വറുത്തു വച്ചിരിക്കുന്ന മീൻ ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് ചട്ടി മൂടി വയ്ക്കുക.

∙മീൻ നന്നായി വെന്ത് അരപ്പു വഴറ്റിയ ശേഷം ഇതിലേക്ക് ഒന്നാം പാൽ ചേർക്കുക.

∙ചെറുതായി ചൂടായശേഷം അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം ഉപയോഗിക്കാം.