Monday 29 April 2024 02:09 PM IST

മുട്ടക്കറി ഇങ്ങനെ തയാറാക്കി നോക്കൂ, അപാര രുചിയാണ്!

Silpa B. Raj

egggggggcurry

മുട്ടക്കറി

1.മുട്ട – മൂന്ന്

2.എണ്ണ – നാലു വലിയ സ്പൂൺ

3.ജീരകം – ഒരു ചെറിയ സ്പൂൺ

4.വെളുത്തുള്ളി – അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത്

ഇഞ്ചി – അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

സവാള – ഒന്ന്, പൊടിയായി അറിഞ്ഞത്

5.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.തക്കാളി – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്

7.പച്ചമുളക് – രണ്ട്, അരിഞ്ഞത്

8.മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മുട്ട പുഴുങ്ങി തൊലി കളഞ്ഞു രണ്ടായി മുറിച്ചു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ജീരകം വഴറ്റണം.

∙നാലാമത്തെ ചേരുവ ചേർത്തു വഴറ്റി സവാള കണ്ണാടി പരുവമാകുമ്പോൾ പൊടികൾ ചേർത്തു വഴറ്റുക.

∙പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റി മൂടി വച്ചു വേവിക്കണം.

∙തക്കാളി ഉടഞ്ഞ് എണ്ണ തെളിയുമ്പോൾ മുട്ടയും പച്ചമുളകും ചേർത്തിളക്കി മല്ലിയില ചേർത്തു വിളമ്പാം.