Monday 20 June 2022 12:16 PM IST : By Vanitha Pachakam

ഗ്രിൽഡ് ചിക്കൻ ഇങ്ങനെ തയാറാക്കൂ! പിന്നെ എന്നും ഇങ്ങനയേ തയാറാക്കൂ!

Grilled Chicken

ഗ്രിൽഡ് ചിക്കൻ എന്നും നമ്മൾക്ക് ഒരു ഹരമാണ്. വളരെ വ്യത്യസ്തുവും രുചികരവുമായി എങ്ങനെ തയാറാക്കാം എന്നു നോക്കാം!

ഗ്രിൽഡ് ചിക്കൻ

1. തൈര് – രണ്ടു കപ്പ്

2. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മുളകുപൊടി – ഒരു വലിയ സ്പൂൺ

കുരുമുളകു ചതച്ചത് – അര–മുക്കാൽെചറിയ സ്പൂൺ

മല്ലിപ്പൊടി – മുക്കാൽ െചറിയ സ്പൂൺ

ജീരകംപൊടി – അര–മുക്കാൽ െചറിയ സ്പൂൺ

കറുവാപ്പട്ട പൊടിച്ചത് – ഒരു നുള്ള്

3. നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

4. ചിക്കൻ ബ്രെസ്റ്റ് – നാലു കഷണം

5. ചുവന്നുള്ളി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പുതിനയില അരിഞ്ഞത് – അരക്കപ്പ്

മല്ലിയില അരിഞ്ഞത് – അരക്കപ്പ്

ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒരു കപ്പ് തൈരിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ചിക്കൻ കഷണങ്ങളിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക.

∙അവ്ൻ 2200Cൽ ചൂടാക്കിയിടുക.

∙ബാക്കിയുള്ള തൈരും മൂന്നാമത്തെ േചരുവയും യോജിപ്പിച്ചു വയ്ക്കുക. ഇതാണ് യോഗർട്ട് സോസ്.

∙അവ്ന്റെ ചൂട് 1800C ആയി കുറയ്ക്കുക.

∙പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ബ്രെസ്റ്റ് എടുത്ത് അധികമുള്ള മസാല നീക്കുക. ഇനി ചിക്കനിൽ ഒലിവ് ഓയിൽ പുരട്ടുകയോ ഗ്രിൽറാക്കിൽ അൽപം ഒലിവ് ഓയിൽ പുരട്ടുകയോ ചെയ്യണം. ചിക്കൻ ഫോയിൽ പേപ്പർ കൊണ്ടു മൂടി വച്ചു ഗ്രിൽ ചെയ്യുക. ഇടയ്ക്കു തിരിച്ചിടണം. ഏക ദേശം 12–15 മിനിറ്റ് വേവാകുന്നതു വരെ വേവിക്കുക.

∙ചിക്കൻ ഒരു പ്ലേറ്റിലേക്കു മാറ്റി ഫോയിൽ മാറ്റിയ ശേഷം അൽപസമയം കൂടി ഗ്രിൽ െചയ്യുക.

∙അഞ്ചാമത്തെ ചേരുവ ഒരു ബൗളിലാക്കി മെല്ലേ കുടഞ്ഞു യോജിപ്പിക്കുക. ഇതാണ് മിന്റ് സാലഡ്.

∙ഗ്രിൽ െചയ്ത ചിക്കനു മുകളിൽ അൽപം യോഗർട്ട് സോസ് ഒഴിച്ച ശേഷം മിന്റ് സാലഡ് നിരത്തുക.