വൈറ്റ് ചിക്കൻ കുറുമ
1.ചിക്കൻ – മുക്കാൽ കിലോ
2.വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ
3.സവാള – ഒന്ന്, അരിഞ്ഞത്
കശുവണ്ടിപ്പരിപ്പ് – 15 എണ്ണം
ബദാം – 10 എണ്ണം
4.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
5.കുരുമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ
പെരുംജീരകം ചതച്ചത് – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
6.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
7.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ
പച്ചമുളക് – മൂന്ന്
ഉപ്പ് – പാകത്തിന്
8.തക്കാളി – ഒന്നിന്റെ പകുതി
9.കട്ടത്തൈര് – രണ്ടു വലിയ സ്പൂൺ
10.തേങ്ങാപ്പാൽ – അരക്കപ്പ്
11.ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
നെയ്യ് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റി സവാള ഗോൾഡൻ നിറമാകുമ്പോൾ വാങ്ങി മയത്തിൽ അരച്ചു വയ്ക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക.
∙സവാള ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ ഏഴാമത്തെ ചേരുവ വഴറ്റണം.
∙തക്കാളി ചേർത്തു വഴറ്റി ഉടയുമ്പോൾ തൈരു ചേർത്തിളക്കുക.
∙ചിക്കൻ കഷണങ്ങൾ ചേർത്തിളക്കി തേങ്ങാപ്പാൽ ഒഴിച്ചു മൂടി വച്ചു വേവിക്കണം.
∙ചിക്കൻ വെന്തു കുറുകി വരുമ്പോൾ അരച്ചു വച്ച മിശ്രിതം ചേർത്തിളക്കി 11–ാമത്തെ ചേരുവ ചേർത്തു വാങ്ങാം.