Thursday 07 December 2023 12:32 PM IST : By Subha C.T

അങ്കമാലിക്കാരുടെ സ്പെഷൽ മാങ്ങാക്കറി, ഇതാ പരമ്പരാഗതമായ റെസിപ്പി!

mango recipe

അങ്കമാലിയിൽ കല്യാണങ്ങളിലെ പ്രധാനിയാണ് മാങ്ങാക്കറി. തലേദിവസം തന്നെ തയാറാക്കുന്ന വിശിഷ്ടമായ ഒരു കറിയാണ് മാങ്ങാക്കറി. ഇതു കൂട്ടി ചോറുണ്ണാൻ അപാര രുചിയുമാണ്. ഇതാ റെസിപ്പി.

ചേരുവകൾ

1.പച്ചമാങ്ങ - ഒന്ന്

2.സവാള – രണ്ട്

3.ചുവന്നുള്ളി – 10

4.ഇഞ്ചി – ഒരു കഷണം

5.പച്ചമുളക് – 4

6.കറിവേപ്പില – രണ്ടു തണ്ട്

7.നാളികേരം – ഒന്നാം പാൽ രണ്ടാം പാൽ

8.ഉപ്പ് – ആവശ്യത്തിന്

9.മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

10.മുളകുപൊടി – അര ടീസ്പൂൺ

11.മല്ലിപ്പൊടി – അര ടീസ്പൂൺ

തയാറാക്കേണ്ട വിധം

∙മാങ്ങ, സവാള, പച്ചമുളക്, ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില എല്ലാം കഴുകി വൃത്തിയാക്കി അരിഞ്ഞു വയ്ക്കുക.

∙അതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് ചേർത്ത് നന്നായി തിരുമ്മി വയ്ക്കുക.

∙കുറച്ചുനേരത്തിന് ശേഷം അതിലേക്ക് രണ്ടാം പാൽ ഒഴിച്ച് വേവിക്കുക.

∙എല്ലാ കഷ്ണങ്ങളും നന്നായി മിക്സ് ആയാൽ ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം ഒന്നാം പാൽ ചേർക്കുക.

∙വെളിച്ചെണ്ണ ഒഴിച്ചു ചുവന്നുള്ളി വറുക്കുക.

∙അതിലേക്ക് കടുക്, വറ്റല്‍മുളക്, കറിവേപ്പില ചേർത്ത് വറവ് ഇടുക. 

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam