Friday 23 October 2020 12:16 PM IST : By രമ്യ നായർ

പ്രമേഹം തടയാനും മാനസികസമ്മര്‍ദം കുറയ്ക്കാനും ശീലമാക്കാം ശംഖുപുഷ്പം ചായ (വിഡിയോ)

blue-teanbvfrr

ഏറെ ഔഷധ ഗുണമുള്ള സസ്യമാണ് ശംഖുപുഷ്പം. പ്രമേഹം തടയാനും മാനസികസമ്മര്‍ദം കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് എരിയിച്ചു കളയാനുമെല്ലാം ശംഖുപുഷ്പം കൊണ്ടുള്ള നീലച്ചായ വളരെ ഫലപ്രദമാണ്. വീട്ടുമുറ്റത്തുനിന്ന് ലഭിക്കുന്ന നീല ശംഖുപുഷ്പം കൊണ്ട് അടിപൊളി നീലച്ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം; 

ഒരു കപ്പ് ചായയ്ക്കു വേണ്ടി രണ്ടോ മൂന്നോ നീല ശംഖുപുഷ്മാണ് വേണ്ടത്. ഒരു പാനില്‍ വെള്ളം വച്ച് അതു തിളച്ചുവരുമ്പോള്‍ അതിലേക്ക് ശംഖുപുഷ്പത്തിന്റെ ഇതളുകള്‍ അടര്‍ത്തി ഇട്ടു കൊടുക്കണം. തിളയ്ക്കുമ്പോള്‍ വെള്ളത്തിന്റെ നിറം നല്ല നീലയാകുന്നതു കാണാം. നല്ലപോലെ തിളച്ച ശേഷം ഒരു കപ്പിലേക്ക് പകര്‍ന്ന് തണുക്കാന്‍ വയ്ക്കുക. ചെറുതായി തണുത്ത ശേഷം അതിലേക്ക് നാരങ്ങാനീരു കൂടി പിഴിഞ്ഞ് ചെറുചൂടോടെ കുടിക്കാം. 

Tags:
  • Pachakam