Wednesday 30 December 2020 02:50 PM IST : By സ്വന്തം ലേഖകൻ

രുചിയോടെ വിളമ്പാം വഴുതനങ്ങ അച്ചാർ, ഈസി റെസിപ്പി!

pickle

വഴുതനങ്ങ അച്ചാർ

1.വയലറ്റ് നിറത്തിലുള്ള ചെറിയ ഉണ്ട വഴുതനങ്ങ – അരക്കിലോ

2.മുളകുപൊടി – 100 ഗ്രാം

കായംപൊടി – രണ്ടു ചെറിയ സ്പൂൺ

ഉലുവാപ്പൊടി – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.നല്ലെണ്ണ – അരക്കപ്പ്

4.വിനാഗിരി – ഒരു കപ്പ്

പഞ്ചസാര – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ഇളം വഴുതനങ്ങ കഴുകി തുടച്ചുണക്കി വയ്ക്കണം.

  • ഓരോ വഴുതനങ്ങയും നാലായി കീറുക. അറ്റം വിട്ടുപോകാതെ ശ്രദ്ധിക്കണം.

  • രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മസാല തയാറാക്കുക.

  • ഈ മസാലയിൽ നിന്നും കുറച്ചെടുത്തു വഴുതനങ്ങയുടെ ഉള്ളിൽ നന്നായി പുരട്ടിപ്പിടിപ്പിക്കണം.

  • നല്ലെണ്ണ ചൂടാക്കി ബാക്കിയുള്ള മസാല ചേർത്തു ചെറുതീയിൽ ചൂടാക്കിയ ശേഷം വഴുതനങ്ങ ചേർത്തു മുക്കാൽ വേവാകും വരെ വഴറ്റുക. ഇതിലേക്കു വിനാഗിരിയും പഞ്ചസാരയും ചേർത്തിളക്കി ചൂടാകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.

  • ചൂടാറിയശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.ഗ്രേവി കൂടുതൽ വേണമെങ്കിൽ വിനാഗിരിക്കൊപ്പം അരക്കപ്പ് വെള്ളം ചേർക്കാം.