Monday 18 March 2019 02:25 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കായി ഗോതമ്പുപൊടി കൊണ്ട് രുചികരമായ ബട്ടർ കുക്കീസ്‌! (വിഡിയോ)

butter-cookies225646

കുക്കീ കട്ടർ ഇല്ലാതെ പാനിൽ ഗോതമ്പുപൊടി കൊണ്ട് ബട്ടർ കുക്കീസ്‌ എളുപ്പത്തിൽ തയാറാക്കാം.  

ചേരുവകൾ 

ബട്ടർ - 250 ഗ്രാം 

ഏതെങ്കിലും തരം ഷുഗർ - 1/2 കപ്പ് 

ഗോതമ്പുപൊടി - 2 കപ്പ് 

തയാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ ബട്ടർ എടുത്തു നന്നായി അടിച്ചെടുക്കുക.നന്നായി സോഫ്റ്റ് ആകുന്നത് വരെ അടിക്കണം. ഇനി അതിലേക്ക് ഷുഗർ ചേർത്ത് അടിച്ചെടുക്കുക. ഇവിടെ കരിമ്പിൻ ചക്കരയാണ് എടുത്തത്. നന്നായി മിക്‌സ് ചെയ്യുന്നത് അനുസരിച്ചു സോഫ്റ്റ് കുക്കീസ്‌ കിട്ടുന്നതാണ്. ഗോതമ്പുപൊടി കുറച്ചു കുറച്ചായി ചേർത്ത് മിക്‌സ് ചെയ്‌തു എടുക്കുക.

കുക്കി മാവ് എടുത്തു ഓരോ കുക്കീസ്‌ ആയി പരത്തി വെണ്ണ കടയുന്ന കയ്യിൽ കൊണ്ട് ഒന്ന് അമർത്തിയാൽ പൂവിന്റെ ഡിസൈൻ കിട്ടുന്നതാണ്. ഇനി ഓരോന്നും തുമ്പു ചെറുതായി ഷേപ്പ് ചെയ്‌തു എടുക്കാം. ബേക്ക് ചെയ്യുന്നതിനായി ഒരു ദോശക്കല്ലു അടുപ്പിൽ വച്ച് അഞ്ചു മിനിറ്റ് ചൂടാക്കുക. ഇനി അതിനു മുകളിൽ കുക്കീസ്‌ ബട്ടർ പേപ്പറോട് കൂടി അതിലേക്ക് വയ്ക്കുക. അടച്ചുവച്ച് ചെറിയ തീയിൽ 15 മിനിറ്റ് വേവിച്ചു എടുക്കുക. ചൂടാറി കഴിയുമ്പോൾ പേപ്പറിൽ നിന്നും ഇളക്കി എടുക്കുക.