Tuesday 08 June 2021 12:48 PM IST : By Vanitha Pachakam

ചെറുപയർ കൊണ്ടൊരു കിടിലൻ ചാട്ട്, ഈസി റെസിപ്പി!

chaaty

സമ്മർ ചാട്ട്

1. പയർ - അരക്കപ്പ്

2. സവാള പൊടിയായി അരിഞ്ഞത് - അരക്കപ്പ്

മല്ലിയില പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ നിറച്ച്

3. അധികം പുളിയില്ലാത്ത തൈര് - രണ്ടരക്കപ്പ്

4. വാളൻപുളി ചട്നി- അരക്കപ്പ്

ചാട്ട് മസാല – ഒരു ചെറിയ സ്പൂൺ

ബ്ലാക്ക് സോൾട്ട് - ഒരു ചെറിയ സ്പൂൺ

പഞ്ചസാര - പാകത്തിന്

5. എണ്ണ- രണ്ടു ചെറിയ സ്പൂൺ

6. കടുക് - ഒരു ചെറിയ സ്പൂൺ

7. ജീരകം - ഒരു ചെറിയ സ്പൂൺ

കറിവേപ്പില - കുറച്ച്

8. റൊട്ടി - മൂന്നു സ്ലൈസ്

9. എണ്ണ(റൊട്ടിക്കഷണങ്ങൾ വറുക്കാൻ) - അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ചെറുപയർ രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തശേഷം പാകത്തിനുപ്പും വെള്ളവും ചേർത്തു വേവിക്കുക.

∙പയറിന്റെ വേവു പാകമാകുമ്പോൾ വെള്ളം ഊറ്റി ചൂടാറാൻ വയ്ക്കണം.

∙ചൂടാറിയ ശേഷം സവാളയും മല്ലിയിലയും ചേർത്തിളക്കി മാറ്റി വയ്ക്കുക.

∙നന്നായി അടിച്ചു മയപ്പെടുത്തിയ തൈരിലേക്ക് നാലാമത്തെ ചേരുവകൾ ചേർത്തിളക്കുക. ആവശ്യമെങ്കിൽ കൂടുതൽ ഉപ്പു ചേർത്തു രുചി ക്രമീകരിക്കുക.

∙ഇതു തയാറാക്കി വച്ചിരിക്കുന്ന ചെറുപയർ മിശ്രിതത്തിൽ ചേർത്ത ശേഷം, ഒരു ബൗളിലേക്ക്ഒ ഒഴിച്ചു വയ്ക്കുക.

∙എണ്ണ ചൂടാക്കി, കടുകു പൊട്ടിച്ച ശേഷം ജീരകവും കറിവേപ്പിലയും ചേർത്തിളക്കി, ഇതു ചെറുപയർ മിശ്രിതത്തിൽ ചേർക്കുക. ഇളക്കരുത്. അടച്ചു ഫ്രിഡ്ജിൽവച്ചു നന്നായി തണുപ്പിക്കുക.

∙ക്രൂട്ടൻസ് തയാറാക്കാൻ റൊട്ടിയുടെ അരികു മുറിച്ചു മാറ്റിയ ശേഷം ഓരോ സ്ലൈസും ഒരു സെന്റീമീറ്റർ ചതുരക്കഷണങ്ങളായി മുറിക്കണം. ഇത്ഇ ഇടത്തരം ചൂടുള്ള എണ്ണയിൽ അൽപാൽപം ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി പേപ്പർ ടവ്വലിൽ നിരത്തുക. ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

∙വിളമ്പുന്നതിനു തൊട്ടുമുമ്പ് ചാട്ട് ഫ്രിഡ്ജിൽ നിന്നു പുറത്തെടുത്തു നന്നായി ഇളക്കി യോജിപ്പിച്ചു മുകളിൽ ക്രൂട്ടൻസും ചേർക്കുക.

∙വാളൻപുളി ചട്നി തയാറാക്കാൻ ആദ്യം ഒരു ചെറിയ സ്പൂൺ ജീരകം എണ്ണയില്ലാതെ വറുത്തു പൊടിക്കണം. ഇതിൽ ഒരു ചെറിയ സ്പൂൺ ഗരംമസാലപ്പൊടിയും അര ചെറിയ സ്പൂൺ ചുക്കുപൊടിയും ഒരു ചെറിയ സ്പൂൺ മുളകുപൊടിയും ചേർത്തിളക്കി വയ്ക്കുക. 10 ഈന്തപ്പഴം കുരുകളഞ്ഞ് അൽപം വെള്ളം ചേർത്ത് അരയ്ക്കുക.

∙ഒരു സോസ് പാനിൽ അരക്കപ്പ് വാളൻപുളി പിഴിഞ്ഞതും ഈന്തപ്പഴം അരച്ചതും പൊടികളും കാൽകപ്പ് ശർക്കര ചുരണ്ടിയതും അര ചെറിയ സ്പൂൺ ബ്ലാക്ക് സോൾട്ടും പാകത്തിനുപ്പും ചേർത്തു യോജിപ്പിക്കുക.

∙ഇതിലേക്ക്ര രണ്ടു കപ്പ് വെള്ളം ചേർത്ത് ഇടത്തരം തീയിൽ വയ്ക്കുക. ഇതു തിളയ്ക്കുമ്പോൾ തീ കുറച്ചുവച്ച് വീണ്ടും 8 -10 മിനിറ്റ് വേവിക്കുക.

∙അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഫ്രിഡ്ജിൽ വച്ചിരുന്നാൽ ഇതു മാസങ്ങളോളം കേടുകൂടാതിരിക്കും.

Tags:
  • Lunch Recipes
  • Pachakam