ചിയ സീഡ് പോഷകങ്ങളുടെ കലവറയാണ്. ഇതിൽ ഫൈബർ, പ്രോട്ടീൻ, ഗുഡ് ഫാറ്റ്, ഒമേഗ 3, ആൻറി ഓക്സിഡന്റ്സ്, കാൽസ്യം, മഗ്നീഷ്യം, സിംഗ്, വിറ്റമിൻ സി, വിറ്റമിൻ ഇ, വിറ്റമിൻ ബി, എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതിൽ ഹൈ ഫൈബർ ഉള്ളതുകൊണ്ട് തന്നെ ഇത് ഡൈജഷൻ ഇംപ്രൂവ് ആക്കുന്നതിനോടൊപ്പം കോൺസ്റ്റിപ്പേഷൻ വരാതിരിക്കാനും സഹായിക്കുന്നു. മാത്രമല്ല ഫൈബർ കണ്ടന്റ് ഉള്ളതുകൊണ്ട് വെയിറ്റ് ലോസിനും ഇത് സഹായിക്കും. ഇതിൽ ആന്റി ഓക്സിഡന്റ്സ് ഉള്ളതുകൊണ്ട് തന്നെ ക്യാൻസറിനെ ചെറുക്കുന്നതിനും ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കുന്നതിനും ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.
ചേരുവകൾ
1.ചെറു ചൂടുവെള്ള – ഒരു ഗ്ലാസ്
2.നാരങ്ങ – ഒന്നിന്റെ പകുതി
3.ചിയ സീഡ്സ് – ഒരു ടേബിൾ സ്പൂൺ
4.തേൻ – ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
•ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ പകുതി നാരങ്ങ പിഴിഞ്ഞതിനു ശേഷം ഒരു ടേബിൾ സ്പൂൺ ചിയ സീഡ് ചേർക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക.
∙ഒരു ടീസ്പൂൺ തേൻ കൂടി ചേർക്കാം.
∙ഇത് രാവിലെ വെറും വയറ്റിൽ ഭക്ഷണത്തിന് അരമണിക്കൂർ മുൻപായി കുടിക്കുക. രണ്ടാഴ്‍ച കൊണ്ട് 6 കിലോ വരെ കുറക്കാം.