Saturday 23 March 2019 03:52 PM IST : By സ്വന്തം ലേഖകൻ

വൈകീട്ട് ചൂടു ചായക്കൊപ്പം സ്വാദിഷ്ടമായ ചിക്കൻ ബോണ്ട ആയാലോ?

chicken-bonda

വൈകീട്ട് ചായയ്ക്കും കാപ്പിയ്ക്കുമൊപ്പം കഴിക്കാൻ പറ്റുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണ് ചിക്കൻ ബോണ്ട. വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ വിഭവത്തിന്റെ മേക്കിങ് വിഡിയോ താഴെ കാണാം. 

ചേരുവകൾ 

ചിക്കൻ - 300 ഗ്രാം 

ഉരുളക്കിഴങ്ങ്‌ - 1 എണ്ണം 

വെള്ളം - 1 കപ്പ് 

കുരുമുളക് പൊടി - 1ടീ സ്പൂൺ 

മുളക് പൊടി - 1ടീ സ്പൂൺ 

ഉപ്പ് - 1 ടീ സ്പൂൺ 

മേല്പറഞ്ഞ ചേരുവകൾ എല്ലാം കുക്കറിൽ വേവിച്ച് തണുക്കാൻ വയ്ക്കുക. 

എണ്ണ - 2 ടേബിൾ സ്പൂൺ 

ജീരകം - 1/2 ടീ സ്പൂൺ 

ഇഞ്ചി - 1 ടീ സ്പൂൺ 

ചെറുതായി അരിഞ്ഞ പച്ച മുളക് - 5 എണ്ണം 

വലിയ ഉള്ളി ചെറുതായി അരിഞ്ഞത് - 1കപ്പ് 

ഉപ്പ് - 1/2 ടീ സ്പൂൺ 

ഗരം മസാല - 1/2 ടീ സ്പൂൺ 

കോൺ ഫ്ളോർ - 2ടേബിൾ സ്പൂൺ. 

മൈദ - 1 1/2 കപ്പ് 

കടലമാവ് - 1 1/2 കപ്പ് 

മുളക് പൊടി - 1 ടീ സ്പൂൺ 

ഉപ്പ് - 1 ടീ സ്പൂൺ 

ഈ ചേരുവകൾ വെള്ളമൊഴിച്ചു പാകത്തിന് കട്ടിയിൽ കലക്കിവയ്ക്കുക. 

തയാറാക്കുന്ന വിധം 

• ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം, ഇഞ്ചി, പച്ചമുളക്, ഉള്ളി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.

• ഉള്ളി വഴന്നു വരുമ്പോൾ ഗരം മസാല ചേർക്കുക. 

• ഈ മിശ്രിതം തണുത്ത ശേഷം വെള്ളം വാർത്തു വച്ച ചിക്കനിൽ ചേർക്കുക.

• ഒപ്പം കോൺഫ്ലോർ ചേർക്കുക. 

• ഇത് നന്നായി ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി മൈദ കടലമാവ് മിശ്രിതത്തിൽ മുക്കി എണ്ണയിൽ വറുത്തു കോരുക.