ഇതുപോലൊരു കറിയുണ്ടെങ്കിൽ ആരായാലും ചോറ് കഴിച്ചു പോകും. തിരക്കേറിയ ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ രുചിയൂറും വിഭവം ആണ് ഇത്.
ചേരുവകൾ:
1.ഇടത്തരം വലിപ്പമുള്ള വഴുതനങ്ങ – 3 എണ്ണം
2.ഇഞ്ചി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
3.വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
4.കറിവേപ്പില - ഒരു പിടി
5.വറ്റൽ മുളക് - 3
5.ചെറിയ ഉള്ളി അരിഞ്ഞത് - 1/4 കപ്പ്
6.പച്ചമുളക് - 2
7.കടുക് - ഒരു ടീസ്പൂൺ
8.ഉലുവ - 1/4 ടീസ്പൂൺ
9.ജീരകപ്പൊടി - 1/4 ടീസ്പൂൺ
10.മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
11.മുളക് പൊടി - 1/2 ടീസ്പൂൺ
12.വെളിച്ചെണ്ണ - 1 & 1/2 ടേബിൾസ്പൂൺ
13.തൈര് - 1 കപ്പ്
14.വെള്ളം - 1/2 കപ്പ്
തയാറാക്കുന്ന വിധം:
•വഴുതനങ്ങ നുറുക്കി വെള്ളത്തിൽ ഇട്ടു വയ്ക്കുക.
•മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക. ശേഷം ഉലുവയും, വറ്റൽ മുളകും, കറിവേപ്പിലയും, അരിഞ്ഞു വെച്ച ഇഞ്ചിയും, വെളുത്തുള്ളിയും, ചെറിയ ഉള്ളിയും ഇട്ടു കുറച്ചു സമയം വഴറ്റുക. ഇതിലേക്ക് നുറുക്കി വെച്ച വഴുതനങ്ങയും ഉപ്പും ചേർത്ത് വീണ്ടും വഴറ്റുക. ശേഷം മുളക് പൊടിയും, മഞ്ഞൾ പൊടിയും, ജീരക പൊടിയും ഇട്ട് ചെറുതായി വഴന്നു വരുമ്പോൾ കാൽ കപ്പ് വെള്ളം ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക.
•മറ്റൊരു പാത്രത്തിൽ തൈരും അര കപ്പ് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക.
•ഈ സമയം കൊണ്ട് വഴുതനങ്ങ നന്നായി വെന്തു കാണും. തീ ഓഫ് ആക്കിയതിനു ശേഷം അടിച്ചു വെച്ച തൈര് കൂടെ ചേർത്തി കുറച്ചു സമയം ഇളക്കി കൊടുക്കുക. സ്വാദിഷ്ടമായ കറി തയ്യാർ.