Monday 18 February 2019 04:15 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കായി ഗോതമ്പുപൊടി കൊണ്ട് എളുപ്പത്തിൽ മുട്ട ബിസ്ക്കറ്റ് (വിഡിയോ)

egg-biscuits

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മുട്ട ബിസ്ക്കറ്റ്. ഈ വിഭവം ഓവനും കുക്കറും ഇല്ലാതെ ഗോതമ്പുപൊടി കൊണ്ട് എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ തയാറാക്കുന്ന വിധം കാണാം; 

ചേരുവകൾ 

ഗോതമ്പു പൊടി - 3/4 കപ്പ് 

ബേക്കിംഗ് പൗഡർ - 1/ 2  ടീസ്പൂൺ 

മഞ്ഞൾ പൊടി - 1/4 ടീസ്‌പൂൺ 

മുട്ട - 2 

ശർക്കര / പൊടിച്ച പഞ്ചസാര - 5 ടേബിൾസ്പൂൺ 

ഉരുക്കിയ വെണ്ണ - 2 ടേബിൾസ്പൂൺ 

വാനില എസ്സൻസ് - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ ഗോതമ്പുപൊടിയും ബേക്കിങ് പൗഡർ, മഞ്ഞൾപൊടി എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ആവശ്യമെങ്കിൽ അരിച്ചെടുക്കാം. ഇനി വേറെ ഒരു പാത്രത്തിൽ മുട്ടയും ശർക്കരയും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് ഉരുക്കിയ വെണ്ണയും വാനില എസൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഇനി ഈ കൂട്ടിലേക്കു യോജിപ്പിച്ചു മാറ്റിവച്ചിരിക്കുന്ന ഗോതമ്പുപൊടിയുടെ കൂട്ട് കുറച്ചു ഇട്ട് നന്നായി യോജിപ്പിച്ചെടുക്കാം.

ഒരു പാൻ അടുപ്പിൽ വച്ച് ഉയർന്ന തീയിൽ 5 മിനിറ്റ് ചൂടാക്കുക. ഇനി അതിനു മുകളിൽ ഒരു പാൻ വച്ച് അതിൽ ബട്ടർ പേപ്പർ വയ്ക്കുക. ഇനി തീ നന്നായി കുറച്ചു വേണം വയ്ക്കാൻ. പൈപ്പിങ് ബാഗ് ഉണ്ടെങ്കിൽ ഉണ്ടാക്കി വച്ചിരിക്കുന്ന കൂട്ട് അതിൽ ചേർത്ത് ബട്ടർ പേപ്പറിലേക്ക് പൈപ്പ് ചെയ്തു കൊടുക്കാം. അല്ലെങ്കിൽ കൈ കൊണ്ട് കുറച്ചു മാവ് എടുത്ത് ചെറിയ തുള്ളികൾ പോലെ ബട്ടർപേപ്പറിലേക്കു ഇറ്റിച്ചു കൊടുക്കുകയും ചെയ്യാം. ചെറിയ തീയിൽ അടച്ചു വച്ച് 10 -15 മിനിറ്റ് വരെ  വേവിച്ചെടുക്കാം. ബിസ്ക്കറ്റ് തണുത്തു കഴിഞ്ഞു കഴിക്കാവുന്നതാണ്. കുപ്പിയിൽ അടച്ചു സൂക്ഷിച്ചാൽ കുറച്ചു കാലം കൂടി ഉപയോഗിക്കാം.