Friday 26 April 2019 02:55 PM IST : By സ്വന്തം ലേഖകൻ

ഒരാഴ്ചയ്ക്കുള്ള ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് വെറും 15 മിനിറ്റിൽ തയാറാക്കാം (വിഡിയോ)

breakfast-one-week

ഡയറ്റ് നോക്കുന്ന യുവതീ- യുവാക്കൾക്കായി ഇതാ ഒരു ഹെൽത്തി ഡിഷ്.  ഒരാഴ്ചയ്ക്കുള്ള ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് വെറും 15 മിനിറ്റിൽ തയാറാക്കാം. ഓട്ട്സ് അല്ലെങ്കിൽ കോൺഫ്ലേക്ക്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ഉപയോഗിച്ച് തയാറാക്കാവുന്ന ഈ വിഭവം ഏറെനാൾ കേടാവാതെ ഇരിക്കും.

ചേരുവകൾ 

മുഴുവനോടെയുള്ള ഓട്ട്സ് - 1  കപ്പ്

നട്ട്സ് - 1/ 2   കപ്പ് 

ഡ്രൈ ഫ്രൂട്ട്സ് - 1/ 2   കപ്പ് 

സീഡ്‌സ് - 1/ 2  കപ്പ് 

തയാറാക്കുന്ന വിധം 

ചുവടുകട്ടിയുള്ള പാൻ അടുപ്പിൽ വച്ച് ഒരു ഇടത്തരം തീയിൽ ഓട്ട്സ് പച്ചമണം മാറുന്നതു വരെ വറുത്തെടുക്കുക. അതിനുശേഷം നട്ട്സ് ചെറുതായി വറുത്തെടുക്കുക. ഏതു നട്ട്സ് വേണമെങ്കിലും എടുക്കാവുന്നതാണ്. സീഡ്‌സ് അതുപോലെ തന്നെ വറുത്തെടുക്കുക. ഇവിടെ മത്തക്കുരുവും എള്ളുമാണ് എടുത്തത്. നമ്മുടെ രുചിയ്ക്കും ഇഷ്ടത്തിനും അനുസരിച്ച് എടുക്കാം.

ഇനി ഒരു വലിയ പാത്രം എടുത്തു ഇതെല്ലാം കൂടി യോചിപ്പിക്കുക. ഡ്രൈ ഫ്രൂട്ട്സ് കൂടി ചേർക്കുക. ഇനി ഒരു വായു കടക്കാത്ത പാത്രത്തിൽ അടച്ചുവയ്ക്കാം. എത്രനാൾ വേണമെങ്കിലും ഇങ്ങനെ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ എടുത്ത് പശുവിൻ പാൽ ചേർത്ത് കഴിക്കാം.