Wednesday 01 November 2023 04:58 PM IST : By Ann

ഒരു കപ്പ് ഉഴുന്നു കൊണ്ടു ഒരു കുട്ട പപ്പടം, ഇതാ ഈസി റെസിപ്പി!

pappad

മായം കലരാത്ത പപ്പടം ഇനി മുതൽ വീട്ടിൽ തയാറാക്കാം. ഇതാ ഈസി റെസിപ്പി...

ചേരുവകൾ

1..ഉഴുന്ന് - 1 കപ്പ്‌

2.ബേക്കിങ് സോഡാ - ½ ടീസ്പൂൺ

3.ഉപ്പ്, വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഉഴുന്ന് മിക്സിയിൽ പൊടിച്ചെടുക്കുക. ബേക്കിങ് സോഡാ, ഉപ്പ് വെള്ളം ചേർത്ത് കുഴച്ചു നന്നായി ഇടിച്ചെടുക്കുക. മാവ് രണ്ടായി തിരിച്ചു ഓരോ ഭാഗവും നീളത്തിൽ ഉരുട്ടി നീട്ടി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. മൈദ പൊടി മിക്സ്‌ ചെയ്യുക.

∙ഓരോ പീസും മൈദ തൊട്ടു നേരിയതായി പരത്തുക. ആകൃതി കിട്ടാൻ ഒരു അടപ്പു ഉപയോഗിച്ച് കട്ട്‌ ചെയ്ത് ട്രെയിൽ വയ്ക്കുക. ഇതേപോലെ ബാക്കിയും പരത്തി പത്തു മിനിറ്റ് ഉണങ്ങാൻ വച്ച ശേഷം പപ്പടം കാച്ചാം. സ്വാദിഷ്ഠമായ പപ്പടം തയാർ.

Tags:
  • Cookery Video
  • Pachakam