Wednesday 20 January 2021 12:36 PM IST : By ഗംഗ ശ്രീകാന്ത്

വേറെ കറികളൊന്നും വേണ്ട, വെറുതെ കഴിച്ചാല്‍ മതി; കിടിലന്‍ ഇറച്ചിപ്പുട്ട് റെസിപ്പി (വി‍ഡിയോ)

irachiputtu443dddd

വേറെ കറികളൊന്നും വേണ്ട, വെറുതെ കഴിച്ചാല്‍ മതി. കിടിലന്‍ ഇറച്ചിപ്പുട്ട് ആണ് ഇന്നത്തെ സ്പെഷല്‍ റെസിപ്പി. ചിക്കൻ, ബീഫ്, മട്ടൻ  അങ്ങനെ ഇഷ്ടമുള്ള എന്തുകൊണ്ടും ഇറച്ചിപ്പുട്ട് തയാറാക്കാം. 

ചേരുവകൾ

പുട്ടുപൊടി - രണ്ടു കപ്പ്

എല്ലില്ലാത്ത ചിക്കൻ / ബീഫ് / മട്ടൻ -അര കിലോഗ്രാം

വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ

സവാള നീളത്തിൽ അരിഞ്ഞത് -4

ഇഞ്ചി- ഒരിഞ്ചു കഷണം

വെളുത്തുള്ളി - 5 അല്ലി

പച്ചമുളക് - 4

കറിവേപ്പില - രണ്ട് കതിർപ്പ്

തക്കാളി - ഒന്ന്

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

മുളകുപൊടി - രണ്ട് ടീസ്പൂൺ

മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ

ഗരംമസാല - ഒരു ടീസ്പൂൺ

കട്ടി തേങ്ങാപ്പാൽ - കാൽ കപ്പ്

തേങ്ങ ചിരകിയത് - ഒരു കപ്പ്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം...

Tags:
  • Pachakam