രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും മുരിങ്ങയില നല്ലതാണ്. ഇതിലെ ആൻറി ഓക്സിഡന്റ് ശരീരത്തിലെ കൊഴുപ്പിന് കുറയ്ക്കാൻ സഹായിക്കുന്നു. ഇന്ന് ഒരു മുരിങ്ങറൈസ് തയാറാക്കിയാലോ...
ചേരുവകൾ
1.മുരിങ്ങ പൊടി –ഒരു ടീസ്പൂൺ
2.റൈസ് –ഒരു കപ്പ്
3.ഇഞ്ചി –ഒരു കഷണം
4.പച്ചമുളക് –രണ്ടെണ്ണം
5.ഉഴുന്നുപരിപ്പ് –ഒരു ടീസ്പൂൺ
6.കടല പരിപ്പ് –ഒരു ടീസ്പൂൺ
7.കടുക് –കാൽ ടീസ്പൂൺ
8.ഉപ്പ് –പാകത്തിന്
തയാറാക്കേണ്ട വിധം
∙റൈസ് വേവിച്ച് വയ്ക്കുക.
∙വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റുക.
∙ചോറും ഉപ്പും ചേർത്ത് ഒന്ന് നന്നായി യോജിപ്പിക്കുക.
∙മുരിങ്ങപ്പൊടി ചേർത്തു നന്നായി ഇളക്കി വാങ്ങാം.