Saturday 27 February 2021 12:07 PM IST : By ദീപ്തി

ഉഴുന്നും അരിയും ഒഴിവാക്കി വണ്ണം കുറയ്ക്കാം; പ്രാതലിന് ആവിയിൽ വേവിച്ചെടുത്ത ഓട്സ് ഇഡ്ഡലി ശീലമാക്കാം (വിഡിയോ)

oats-idlyy556

രാവിലത്തെ ഭക്ഷണത്തില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ എളുപ്പത്തില്‍ വണ്ണം കുറയ്ക്കാം. ഉഴുന്നും അരിയും ഒഴിവാക്കി ദിവസവും ഓട്സ് ശീലമാക്കിയാല്‍ മതി. പ്രാതലിന് ആവിയിൽ വേവിച്ചെടുത്ത പോഷക സമൃദ്ധമായ ഓട്സ് ഇഡ്ഡലി ഒന്ന് ട്രൈ ചെയ്തുനോക്കൂ... റെസിപ്പി ഇതാ...  

ചേരുവകൾ 

1. ഓട്സ് - 1 കപ്പ് 

2. റവ - 1/2 കപ്പ്

3. തൈര്   - 1 കപ്പ് 

4. വെള്ളം  - 1 കപ്പ് 

5. വെളിച്ചെണ്ണ-  1 ടേബിൾസ്പൂൺ 

6. കടുക്  - 1 ടീസ്പൂൺ 

7. ജീരകം  - 1 ടീസ്പൂൺ 

8. ഉഴുന്ന് പരിപ്പ്  - 1 ടീസ്പൂൺ 

9. കടലപ്പരിപ്പ്  - 1 ടീസ്പൂൺ 

10. ചെറിയ ഉള്ളി അരിഞ്ഞത്  -  1 ടേബിൾസ്പൂൺ 

11. പച്ചമുളക് അരിഞ്ഞത്  -  1 ടേബിൾസ്പൂൺ 

12. കാരറ്റ് / ബീറ്റ്റൂട്ട് / ഏതെങ്കിലും  വെജിറ്റബിൾ അരിഞ്ഞത്  - 1/2 കപ്പ്

13. ഉപ്പ് - ആവശ്യത്തിന്  

14. ബേക്കിങ് സോഡ - 3/4 ടീസ്പൂൺ അല്ലെങ്കിൽ ഈനോ ഫ്രൂട്ട്  സാൾട്ട് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

Tags:
  • Pachakam