Thursday 18 April 2019 05:30 PM IST : By സ്വന്തം ലേഖകൻ

ഓശാന സ്പെഷ്യല്‍ കൊഴുക്കട്ടയും പഴം കൊഴുക്കട്ടയും (വിഡിയോ)

kozhukkatta8900

ക്രിസ്ത്യാനികള്‍ വലിയ നോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന പലഹാരമാണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌ നാല്പതു ദിവസം നോമ്പ് നോറ്റു വീട്ടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസം നോമ്പ് നോറ്റു വീട്ടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌ നോമ്പ് അനുഷ്ഠിക്കുന്നത് കൊണ്ട് അതുവരെ അനുഷ്ഠിച്ചു വന്ന നോമ്പിന്റെ തീക്ഷ്ണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌. കൊഴുക്കട്ടയ്ക്കുള്ളില്‍ തേങ്ങക്കൊപ്പം തെങ്ങിന്‍ ശര്‍ക്കരയോ പനംശര്‍ക്കരയോ ചേര്‍ക്കുന്നു. തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ചേരുവകൾ 

വറുത്ത അരിപ്പൊടി  -2 cup

തേങ്ങാ ചിരകിയത്   -2 cup

ചൂട് വെള്ളം         - 2 3/4 cup

ശർക്കര                - 4 pieces

ഇഞ്ചിപ്പൊടി - 1/2 tsp

ഏലയ്ക്കാപ്പൊടി - 1/2 tsp

നെയ്യ്                     -4 tsp

ഉപ്പ് 

പഴം കൊഴുക്കട്ടയ്ക്ക്  

നേന്ത്രപ്പഴം  -1 cup