Thursday 12 December 2024 12:50 PM IST : By Deepthi Philips

ഇനി പാലപ്പം ശരിയായില്ല എന്ന് ആരും പറയില്ല, ഒപ്പം കഴിക്കാൻ കലക്കൻ എഗ്ഗ് മോലിയും!

paalappam

നല്ല മയമുള്ള അപ്പം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. കൂട്ടത്തിൽ കൊതിപ്പിക്കും രുചിയിൽ എഗ്ഗ് മോലിയും.

പാലപ്പം

ചേരുവകൾ

1.പച്ചരി – 1½ കപ്പ്

2.തേങ്ങ ചിരകിയത് – ¾ കപ്പ്

3.ചോറ് - ½ കപ്പ്

4.തേങ്ങ വെള്ളം – 2 ഗ്ലാസ്‌

5.പഞ്ചസാര – 2ടേബിള്‍ സ്പൂണ്‍

6.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക.

∙തേങ്ങാവെള്ളം ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഒരു ദിവസം പുളിക്കാൻ വയ്ക്കുക.

∙അരി കഴുകി തേങ്ങയും ചോറും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കണം. വെള്ളം അധികം ആകരുത്.

∙ഇത് ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വയ്ക്കണം.

∙പിറ്റേന്ന് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അപ്പച്ചട്ടിയില്‍ പലപ്പം ചുട്ടെടുക്കാം.

∙അപ്പച്ചട്ടി ചൂടാകുമ്പോള്‍ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക .നടുക്ക് ഭാഗം നന്നായി വെന്തുകഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക. പാലപ്പം തയാര്‍.

എഗ്ഗ് മോളി

ചേരുവകൾ

1.കോഴിമുട്ട – 6

2.സവാള - 2

3.ഇഞ്ചി ചതച്ചത് - 2 ടേബിൾ സ്പൂൺ

4.വെളുത്തുള്ളി ചതച്ചത് - 2 ടേബിൾ സ്പൂൺ

5.കാന്താരി മുളക് – 8-9

6.തക്കാളി - 1

7.കറുവാപ്പട്ട – 2 കഷണം

8.ഗ്രാമ്പൂ – 5

9.ഏലയ്ക്ക – 6

10.വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

11‌.തേങ്ങ പാല്‍ – 2 കപ്പ്‌

12.കറിവേപ്പില – 2 തണ്ട്

13.ഉപ്പ് – പാകത്തിന്

14.മഞ്ഞള്‍ പൊടി - ½ ടീസ്പൂൺ

15.മല്ലിപൊടി - 2ടേബിള്‍ സ്പൂണ്‍

16.കുരുമുളകുപൊടി - 1ടീസ്പൂൺ

17.പെരുംജീരകം പൊടി - 1ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

•മുട്ട ഓരോന്നും മുട്ടയുടെ മഞ്ഞ ഉടഞ്ഞു പോകാതെ ഇഡ്ഡലി പാത്രത്തിന്റെ മയം പുരട്ടിയ തട്ടില്‍ ഓരോ കുഴിയിലും ഓരോന്നായി ഒഴിച്ച് 3 മിനിട്ട് നേരം ആവിയില്‍ വേവിച്ചെടുക്കുക. മുട്ട പാകമാകുമ്പോള്‍ തട്ട് പുറത്തെടുത്ത് വയ്ക്കുക.

•പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ടു പൊട്ടുമ്പോൾ കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർക്കുക .‌

•ശേഷം സവാള അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി, കാന്താരി മുളക്, കറിവേപ്പില, തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റുക.

∙പൊടികളെല്ലാം ഇട്ടു വഴന്നു വരുമ്പോൾ തേങ്ങാപ്പാലു ം മുട്ടയും ചേർക്കാം. എഗ്ഗ് മോലി തയാർ.

Tags:
  • Breakfast Recipes
  • Pachakam