Saturday 21 October 2023 03:03 PM IST : By സ്വന്തം ലേഖകൻ

സ്വാദിഷ്ടമായ പക്‌വാൻ; നവരാത്രി സ്പെഷല്‍ വിഭവം

pakvan തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുൺ മാത്യു

1. ഗോതമ്പുപൊടി – മുക്കാൽ കപ്പ്

മൈദ – കാൽ കപ്പ്

2. ഉപ്പ്, വെള്ളം – പാകത്തിന്

3. നെയ്യ് – അരക്കപ്പ്

അരിപ്പൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഗോതമ്പുപൊടിയും മൈദയും ഇടഞ്ഞു വയ്ക്കുക.

∙ ഇതിലേക്ക് ഉപ്പും വെള്ളവും ചേർത്തു കുഴച്ചു കട്ടിയുള്ള മാവു തയാറാക്കണം.

∙ നെയ്യിൽ അരിപ്പൊടി ചേർത്തു നന്നായി മയപ്പെടുത്തി വയ്ക്കുക.

∙ തയാറാക്കിയ മാവു കനം കുറച്ചു പരത്തി അതിൽ നെയ്യ് മിശ്രിതം പുരട്ടണം. ഈ മാവ് ഒന്നര ഇഞ്ച് വീതിയുള്ള സ്ട്രിപ്പുകളായി മുറിക്കുക. ഇതിൽ നിന്നും മൂന്ന്–നാലു സ്ട്രിപ്പ് വീതം എടുത്ത് ഏറ്റവും നീളമുള്ളതു താഴെ വരും വിധം  ഒന്നിനു മുകളിൽ ഒന്നായി വച്ചു ചുരുട്ടി എടുത്ത ശേഷം മെല്ലേ അമർത്തുക.

∙ ഇവ ചെറിയ പൂരികളായി പരത്തി ചൂടായ എണ്ണയിലിട്ട് ഇടത്തരം തീയിൽ കരുകരുപ്പായി വറുത്തു കോരണം. 

∙ വറുക്കുന്നതിനിടയിൽ തവി കൊണ്ടു പൂരിയുടെ മുകളിലേക്ക് എണ്ണ  കോരി ഒഴിച്ചു കൊടുക്കണം. പൂരി ലെയറുകളായി വിട്ടുവരും. ചൂടോടെ വിളമ്പാം.

റെസിപ്പി: ഹീന മെഹ്ത, കോഴിക്കോട്

Tags:
  • Pachakam