Tuesday 08 September 2020 04:07 PM IST : By Pachakam Desk

പാൻകേക്ക് വിത് ബനാന ഫില്ലിങ്; മനം നിറയ്ക്കും സ്വാദിൽ തയാറാക്കാം!

pancakes

പാൻകേക്ക് വിത് ബനാന ഫില്ലിങ്

ഫില്ലിങ്ങിന്

1. നെയ്യ് - ഒരു വലിയ സ്പൂൺ

2. തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്

3. പഞ്ചസാര - രണ്ടു വലിയ സ്പൂൺ

4. ഏത്തപ്പഴം ചെറിയ ചതുരക്കഷണങ്ങളാക്കിയത് - ഒരു കപ്പ്

കശുവണ്ടിപ്പരിപ്പ് നുറുക്കിയത് - രണ്ടു വലിയ സ്പൂൺ

5. കറുവാപ്പട്ട പൊടിച്ചത് - കാൽ െചറിയ സ്പൂൺ

പാൻകേക്കിന്

6. മൈദ - അരക്കപ്പ്

ഉപ്പ് - പാകത്തിന്

7. മുട്ട - ഒന്ന്, അടിച്ചത്

പാൽ - അരക്കപ്പ്

വെള്ളം - കാൽ-അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ നെയ്യ് ചൂടാക്കി തേങ്ങ ചേർത്തു വരട്ടി വെള്ളം മുഴുവൻ വലിയുമ്പോൾ പഞ്ചസാര ചേർത്തിളക്കുക.

∙ തേങ്ങ നന്നായി വരണ്ട്, പഞ്ചസാര അലിയുമ്പോൾ ഏത്തപ്പഴവും കശുവണ്ടിപ്പരിപ്പും ചേർത്തു വരട്ടുക.

∙ ബ്രൗണ്‍ നിറമാകുമ്പോൾ കറുവാപ്പട്ട പൊടിച്ചതും േചർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക. ഇതാണ് ഫില്ലിങ്.

∙ പാൻകേക്ക് തയാറാക്കാൻ മൈദയും ഉപ്പും േചർത്ത് ഇടയണം.

∙ ഇതിൽ ഏഴാമത്തെ േചരുവ േചർത്തിളക്കി കട്ടകെട്ടാതെ മയമുള്ള, കോരിയൊഴിക്കാൻ പാകത്തിനുള്ള മാവു തയാറാക്കുക.

∙ നോൺസ്റ്റിക് പാനിൽ മയം പുരട്ടി ഓരോ തവി മാവു വീതം കോരിയൊഴിച്ചു പരത്തി, പാൻകേക്ക് തയാറാക്കി വയ്ക്കണം.

∙ ഓരോ പാൻകേക്കിലും ഏത്തപ്പഴം ഫില്ലിങ് വച്ചു ചുരുട്ടി വിളമ്പാം.