Friday 23 October 2020 11:54 AM IST : By രമ്യ നായർ

ചിക്കനും സവാളയുമുണ്ടോ, ഞൊടിയിടയിൽ രുചികരമായ സ്‌പൈസി ചിക്കന്‍ മസാല ചോപ്‌സ് റെഡി (വിഡിയോ)

chicken-onion.jpg.image.845.440

വളരെ കുറച്ചു ചേരുവകള്‍ കൊണ്ട് പെട്ടെന്ന് രുചികരമായ സ്‌പൈസി ചിക്കന്‍ മസാല ചോപ്‌സ് തയാറാക്കാം.

പ്രധാന ചേരുവകൾ

ചിക്കന്‍ - അര കിലോ 

സവാള - അഞ്ചെണ്ണം

ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യും ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും ചൂടാക്കുക. അതിലേക്ക് അഞ്ച് സവാള കൊത്തിയരിഞ്ഞിട്ട് ഉപ്പും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് ലൈറ്റ് ബ്രൗണ്‍ കളര്‍ ആകുന്നതു വരെ വഴറ്റുക. ഇതിലേക്ക് അരക്കിലോ ചിക്കന്‍ ചെറിയ കഷ്ണങ്ങളായി നുറുക്കിയത് ഇട്ട് നന്നായി ഇളക്കി ചേര്‍ക്കുക. 

ഇതിലേക്ക് അരടീസ്പൂണ്‍ മഞ്ഞള്‍ പൊടി, അര ടീസ്പൂണ്‍ ഗരം മസാല, അര ടീസ്പൂണ്‍ കുരുമുളക് പൊടി, മൂന്ന് ടേബിള്‍ സ്പൂണ്‍ മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്്‌സ് ചെയ്ത് അടച്ചുവച്ച് 15 മിനിറ്റ് വേവിക്കണം. ഇതിനു ശേഷം അടപ്പ് തുറന്ന് അതിലേക്ക് 2 സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് അടച്ച് വച്ച് മൂന്നു മിനിറ്റ് കൂടി കുക്ക് ചെയ്യണം. ഇതോടെ രുചികരമായ ചിക്കന്‍ മസാല ചോപ്‌സ് റെഡി.

Tags:
  • Pachakam