ADVERTISEMENT

പതിവ് ഭക്ഷണരീതികളിൽ നിന്ന് നമുക്കും വേണ്ടേ ഒരു മാറ്റമൊക്കെ? ഇടയ്ക്കൊക്കെ രാത്രി ഭക്ഷണം ഒഴിവാക്കി ഈ ഹെൽത്തി സാലഡ് ഒന്ന് ട്രൈ ചെയ്തു നോക്കൂ... ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന, വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു സാലഡ് റെസിപ്പിയാണിത്.

ആവശ്യമായ സാധനങ്ങൾ

ADVERTISEMENT

ലെറ്റ്യൂസ് - 1 കെട്ട്

പർപ്പിൾ ക്യാബേജ് - 1/4 ഭാഗം

ADVERTISEMENT

മുളപ്പിച്ച പയർ - 1 കപ്പ്

മാതളം - 1 കപ്പ്

ADVERTISEMENT

ഉപ്പ് - ആവശ്യത്തിന് 

കുരുമുളകുപൊടി - ആവശ്യത്തിന് 

ഒലിവ് ഓയിൽ - 1 ടേബിൾസ്പൂൺ

ചെറുനാരങ്ങാനീര്- 1 നാരങ്ങയുടേത്

തയാറാക്കുന്ന വിധം 

ലെറ്റ്യൂസ്, ക്യാരറ്റ് എന്നിവ ആവശ്യമായ വലുപ്പത്തിൽ മുറിച്ച് എടുക്കുക.അതിനുശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് മുളപ്പിച്ച പയർ, മാതളം, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് സർവ് ചെയ്യുന്ന ഒരു പാത്രത്തിലേക്ക് പകർത്തുക. വളരെ ഹെൽത്തിയും അതേസമയം എളുപ്പത്തിലും തയാറാക്കാൻ പറ്റുന്ന നമ്മുടെ സ്പ്രൗട്ട് സാലഡ് റെഡി. 

ADVERTISEMENT