Monday 27 July 2020 11:17 AM IST : By സ്വന്തം ലേഖകൻ

ഡിന്നറിന് ഇതു മാത്രം മതി! മഷ്റൂം ഷെപ്പേർഡ്സ് പൈ! ഇന്നു തന്നെ തയാറാക്കൂ!

Mashroom Sheperds pie

മഷ്റൂം ഷെപ്പേർഡ്സ് പൈ

1. വെണ്ണ - രണ്ടു വലിയ സ്പൂൺ

എണ്ണ - ഒരു വലിയ സ്പൂൺ

2. സവാള - മൂന്ന്, പൊടിയായി അരിഞ്ഞത്

ലീക്ക്സ് - ഒരു തണ്ട്, പൊടിയായി അരിഞ്ഞത്

സെലറി - ഒരു തണ്ട്, പൊടിയായി അരിഞ്ഞത്

3. വെളുത്തുള്ളി - ഒരു കുടം, പൊടിയായി അരിഞ്ഞത്

ചുവന്ന കാപ്സിക്കം - ഒന്ന്, പൊടിയായി അരിഞ്ഞത്

കാരറ്റ് - ഒന്ന്, പൊടിയായി അരിഞ്ഞത്

4. കൂൺ, ഓരോന്നും രണ്ടാക്കിയത് - ഒന്നരക്കപ്പ്

വറ്റൽമുളകു ചതച്ചത് - ഒന്നര െചറിയ സ്പൂൺ

5. ബേക്ക്ഡ് ബീൻസ് - ഒരു ചെറിയ ടിൻ

6. തിക്ക് ടുമാറ്റോ പ്യൂരി - അരക്കപ്പ്

വെജിറ്റബിൾ സൂപ്പ് ക്യൂബ് - ഒന്ന്, അൽപം വെള്ളത്തിൽ കലക്കിയത്

7. സ്വീറ്റ് കോൺ - ഒരു െചറിയ ടിൻ

വൂസ്റ്റർ സോസ് - ഒരു വലിയ സ്പൂൺ

ടബാസ്കോ സോസ് - ഒരു െചറിയ സ്പൂൺ

സോയാ സോസ് - മുക്കാൽ വലിയ സ്പൂൺ

ഉപ്പ് - പാകത്തിന്

കുരുമുളകുപൊടി - ഒരു െചറിയ സ്പൂൺ

ഒറീഗാനോ - ഒന്നേകാൽ െചറിയ സ്പൂൺ

8. കോൺഫ്ളോർ - ഒന്നര വലിയ സ്പൂൺ

9. ഉരുളക്കിഴങ്ങ് - ആറ്, േവവിച്ചത്

വേവിച്ച കോളിഫ്ളവര്‍ - അരക്കപ്പ്

10.വെണ്ണ - 50 ഗ്രാം

ചീസ് ഗ്രേറ്റ് െചയ്തത് - അരക്കപ്പ്

ഉപ്പ് - പാകത്തിന്

കുരുമുളകുപൊടി - ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙എണ്ണയും െവണ്ണയും േയാജിപ്പിച്ചു ചൂടാക്കുക.

∙ഇതിലേക്കു രണ്ടാമത്തെ േചരുവ േചർത്തു വഴറ്റുക.

∙വഴന്ന ശേഷം മൂന്നാമത്തെ ചേരുവ പൊടിയായി അരിഞ്ഞതും നാലാമത്തെ ചേരുവയും ചേർത്തു നന്നായി വഴറ്റണം.

∙ബേക്ക്ഡ് ബീൻസ് ചേർത്ത ശേഷം ആറാമത്തെ ചേരുവ ചേർത്തിളക്കുക.

∙ഇതിൽ ഏഴാമത്തെ േചരുവയും േചർത്ത് ഇടത്തരം തീയിൽ വയ്ക്കുക. കോൺഫ്ളോർ അൽപം വെള്ളത്തിൽ കലക്കിയതും ചേർത്തിളക്കി ഗ്രേവി കുറുകുമ്പോൾ വാങ്ങി അവ്ൻപ്രൂഫ് ഡിഷിലാക്കുക.

∙ഉരുളക്കിഴങ്ങും കോളിഫ്ളവറും യോജിപ്പിച്ചു നന്നായി ഉടച്ചതിൽ പത്താമത്തെ ചേരുവ േചർത്തു നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മഷ്റൂം മിശ്രിതത്തിനു മുകളിലേക്കു പൈപ്പ് ചെയ്യുകയോ, മുകളിൽ നിരത്തി ഫോർക്ക് ഉപയോഗിച്ചു വരയുകയോ ചെയ്യുക.

∙ഇത് 1500C ൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 25 മിനിറ്റ് ബേക്ക് െചയ്യുക.

∙മുകൾവശം ഇളംബ്രൗൺ നിറമാകുമ്പോൾ പുറത്തെടുത്തു ചൂടോടെ വിളമ്പാം.