ഭക്ഷണം കഴിക്കാൻ മടിയുള്ള കുഞ്ഞുങ്ങൾക്കായി ഹെൽത്തി ബേബി ഫുഡ്! (വിഡിയോ)
Mail This Article
കുഞ്ഞുങ്ങൾക്കായി ഹെൽത്തിയായ ഒരു ബേബി ഫുഡ് ഇതാ. കശുവണ്ടി പരിപ്പ്, അണ്ടിപ്പരിപ്പ്, ബദാം, പിസ്താ, വാൾനട്ട്, ഏലക്കായ, പനംകല്‍ക്കണ്ട് എന്നിവയുപയോഗിച്ചാണ് ഈ സ്‌പെഷ്യൽ നട്സ് പൗഡർ തയാറാക്കുന്നത്. വീട്ടിൽ തന്നെ പൊടിച്ചെടുക്കാവുന്ന നട്സ് പൗഡർ കുറുക്കുണ്ടാക്കി കുഞ്ഞുങ്ങൾക്ക് നൽകാം. പഞ്ചസാരയ്ക്ക് പകരം പനം കൽക്കണ്ടം ഉപയോഗിച്ചിരിക്കുന്നു. വണ്ണം കുറവുള്ള കുട്ടികൾക്ക് വളരെ നല്ലതാണ് നട്സ് പൗഡർ.
ആദ്യം നട്സ് നന്നായി ചൂടാക്കണം. പിന്നീട് പൊടിക്കണം. പൊടിക്കുമ്പോൾ ശ്രദ്ധിക്കണ്ടത് നട്സ് തന്നെ ഇട്ടു പൊടിക്കരുത്. കുറച്ചു കുറച്ചായി പനം കൽക്കണ്ടം പൊടി ചേർത്ത് പൊടിച്ചില്ലെങ്കിൽ എണ്ണ കാരണം കട്ട പിടിക്കും. ശേഷം പൊടി ചൂടാറാൻ വച്ചശേഷം വായു കടക്കാത്ത ടിന്നിൽ വച്ച് ഉപയോഗിക്കാം. പാലിൽ ചേർത്തോ അല്ലാതെയോ കുട്ടികളുടെ പ്രായത്തിനു അനുസരിച്ച അളവിലെടുത്ത് കുറുക്കി നൽകാം. വണ്ണം കൂടുതലുള്ള കുട്ടികൾക്ക് ദിവസവും കൊടുക്കണമെന്നില്ല. തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;