ADVERTISEMENT

ചേരുവകൾ

മീൻ - 750g

ADVERTISEMENT

ഇഞ്ചി - 2tsp (ചെറുതായി അരിഞ്ഞത്)

വെളുത്തുള്ളി - 6 എണ്ണം

ADVERTISEMENT

പച്ചമുളക് - 6 എണ്ണം

സവാള -1

ADVERTISEMENT

ഉള്ളി - 6 എണ്ണം

ഉലുവ- 1/2 tsp

കറിവേപ്പില ആവശ്യത്തിന്

തക്കാളി - ഒന്ന് ചെറുതായി അരിഞ്ഞത് ഒന്ന് വട്ടത്തിൽ അരിഞ്ഞത്.

ഏലക്ക, പട്ട, ഗ്രാപ്പു- 3 എണ്ണം വച്ച്.

വെളിച്ചെണ്ണ- 2 tsp

മഞ്ഞൾപ്പൊടി - 1/2 tsp

കടുക് -1/2 tsp

മല്ലിപ്പൊടി -1 1/2 tsp

മുളകുപൊടി -2 tsp

കുരുമുളക് പൊടി- 1/2 tsp

തേങ്ങാപ്പാൽ - ഒന്നാം പാൽ, രണ്ടാം പാൽ.

കുടം പുളി -1(ചെറുത്) എണ്ണം.

ഉണ്ടാക്കുന്ന വിധം

മൺചട്ടിയിൽ 2 tsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഉലുവയും ശേഷം കടുകും പിന്നീട് ഏലക്കാ, പട്ട, ഗ്രാപ്പു ചേർത്തു കൊടുക്കുക. ചൂടാകുമ്പോൾ സവാളയും ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളിയും ചേർക്കുക,  നന്നായി വഴറ്റുക. ശേഷം ചെറുതായി അരിഞ്ഞിരിക്കുന്ന തക്കാളി ചേർത്തു കൊടുക്കുക. നന്നായി വഴന്നു വരുമ്പോൾ  മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി ചേർത്ത് നന്നായി വഴറ്റുക. ശേഷം രണ്ടാം പാൽ ഒഴിക്കുക. ചൂടാകുമ്പോൾ നമ്മുടെ മീൻ ഇട്ടുകൊടുക്കുക.

ശേഷം കുടംപുളിയും ഉപ്പും ചേർത്ത് ഒരു 20 മിനിറ്റ് മൂടിവച്ച് നന്നായി വേവിക്കുക. ശേഷം തീ കുറച്ച് ഒന്നാം പാൽ ചേർക്കുക. കറിവേപ്പില, വട്ടത്തിൽ അരിഞ്ഞ തക്കാളി, 2 tsp വെളിച്ചെണ്ണയും ചേർത്ത് ഒരു 3-5 മിനിറ്റ് തീ ഓഫാക്കി അടച്ചുവയ്ക്കുക. രുചികരമായ മീൻ മപ്പാസ് റെഡി.

ADVERTISEMENT