ADVERTISEMENT

പ്രത്യേകിച്ച് കറിയൊന്നും ഇല്ലെങ്കിലും ഈ ദോശ അപാര രുചിയാണ്.
വെറും 5 മിനുറ്റിൽ കിടിലൻ ഗോതമ്പ് ദോശ തയാറാക്കി എടുക്കാൻ സാധിക്കും. അരി കുതിർക്കാൻ മറന്നുപോകുന്ന അവസരങ്ങളിൽ എളുപ്പത്തിലും രുചികരമായും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണ് ഇത്.

ചേരുവകൾ

ADVERTISEMENT

•ഗോതമ്പുപൊടി - 1 കപ്പ്

•ഉപ്പ് - 1/2 ടീസ്പൂൺ

ADVERTISEMENT

•മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

•സവാള അരിഞ്ഞത് - 1/4 കപ്പ്

ADVERTISEMENT

•കാരറ്റ് അരിഞ്ഞത് - 1/4 കപ്പ്

•വെള്ളം - 2 കപ്പ്

•ചിരകിയ തേങ്ങ - 1/4 കപ്പ്

•പച്ചമുളക് ചെറുതായി അരിഞ്ഞത് – 1

• മല്ലിയില ചെറുതായി അരിഞ്ഞത് - ഒരു പിടി

•ചില്ലി ഫ്ലേക്സ് - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

•ഒരു വലിയ പാത്രത്തിലേക്ക് ഗോതമ്പ് പൊടി ഇട്ടതിനു ശേഷം വെള്ളം, ഉപ്പ്, ചിരകിയ തേങ്ങ എന്നിവ ചേർക്കുക. ദോശ മാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക. വെള്ളം കുറവാണെങ്കിൽ വീണ്ടും ഒഴിച്ചു കൊടുക്കണം.

•ഇതിലേക്കു പച്ചമുളക്, സവാള, കാരറ്റ്, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞതും ഉണക്കമുളകു പൊടിയും, മഞ്ഞൾ പൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

•ഒരു തവ ചൂടാക്കി അതിലേക്ക് ഒരു തവി മാവ് കോരിയൊഴിച്ചു ചുട്ടെടുക്കുക. വെന്തു വരുമ്പോൾ നെയ്യ് തേച്ചു കൊടുത്തു ചൂടോടെ വിളമ്പാം.

വിഡിയോ കാണാം...

ADVERTISEMENT