പ്രഭാതഭക്ഷണത്തിന് ഒരു മികച്ച ഓപ്ഷൻ; ബാംബിനോ സേമിയപ്പുട്ട്. ആരോഗ്യവും രുചിയും ഇനി ഒരുമിച്ച്
Mail This Article
അരിയേക്കാൾ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതുകൊണ്ട് തന്നെ പ്രമേഹരോഗികൾക്ക് ഇത് സുരക്ഷിതമാണ്.
ആവശ്യമായ ചേരുവകൾ
സേമിയ ചെറുതായി വറുത്തത് - 1 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
ഉപ്പ് – പാകത്തിന്,
വെള്ളം- ആവശ്യത്തിന്
നെയ്യ്/ വെണ്ണ - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
വെർമിസെല്ലി ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് 3 മിനിറ്റ് നേരത്തേക്ക് കുതിർക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കുഴഞ്ഞു പോകാതെ, വെന്തു കിട്ടാൻ തക്കവിധം കുതിർന്നു കിട്ടും.
വെള്ളം ഊറ്റിക്കളഞ്ഞ ശേഷം കുതിർത്ത വെർമിസെല്ലിയിൽ ഒരു നുള്ള് ഉപ്പ് ചേക്കുക. ഉപ്പ് എല്ലായിടത്തും പിടിക്കത്തക്ക വിധം വിരലുകൾ ഉപയോഗിച്ച് നേർത്ത രീതിയിൽ ഇളക്കുക. ഇത്രയും ചെയ്ത ശേഷം കുതിർത്ത സേമിയ ആവിയിൽ വേവിക്കുക. പുട്ടു കുടത്തിലേക്ക് 2-3 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. പുട്ട് കുറ്റിയിൽ സുഷിരങ്ങളുള്ള ചില്ല് ഇട്ട ശേഷം രണ്ടോ മൂന്നോ ടേബിൾസ്പൂൺ തേങ്ങ ചിരകിയത് ഇട്ടു കൊടുക്കുക. ശേഷം തയാറാക്കിയ വെർമിസെല്ലി മിശ്രിതം അയവുള്ള വിധത്തിൽ പുട്ടുകുറ്റിയുടെ പകുതിയോളം നിറയ്ക്കുക. വീണ്ടും തേങ്ങ ചിരകിയത് ചേർക്കുക. ബാക്കിഭാഗം കൂടി വെർമിസെല്ലി നിറച്ച ശേഷം മുകളിൽ തേങ്ങ ചിരകിയത് നിരത്തി അടപ്പ് കൊണ്ട് മൂടുക.
പുട്ടു കുടത്തിലെ വെള്ളം ചൂടായി നീരാവി പുറത്തുവരാൻ തുടങ്ങിയാൽ, പുട്ട്കുറ്റി കുടത്തിന്റെ വാവട്ടത്തിൽ വയ്ക്കുക. ഏകദേശം 5 മുതൽ 7 മിനിറ്റ് വരെ ആവിയിൽ വേവിക്കുക. വെർമിസെല്ലി പുട്ട് തയാറാകുമ്പോൾ അടപ്പിന്റെ ദ്വാരങ്ങളിലൂടെ നല്ല രീതിയിൽ നീരാവി പുറത്തു വരും. ഈ സമയത്ത് തീയണയ്ക്കുക. അതിനു ശേഷം പുട്ടുകുറ്റി കുടത്തിൽ നിന്നും എടുത്തു മാറ്റുക.
ഒരു നീണ്ട മരത്തടിയോ അല്ലെങ്കിൽ പുഷറോ ഉപയോഗിച്ച് സാവധാനം തള്ളി ആവിയിൽ വെന്ത പുട്ട് സെർവിങ് പ്ലേറ്റിലേക്ക് മാറ്റുക.