ADVERTISEMENT

ഇനി കുട്ടികളെ കയ്യിലെടുക്കാം എളുപ്പത്തിൽ. കറുമുറെ കൊറിക്കാൻ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന, രുചികരമായ ക്രിസ്പി പീനട്ട് ഇതാ... 

1. നിലക്കടല (പച്ച) – അരക്കപ്പ്

2. കടലമാവ് – അരക്കപ്പ്

3. ഉപ്പ് – പാകത്തിന്

മല്ലി – ഒരു വലിയ സ്പൂൺ    വറുത്തു പൊടിച്ചത്

ജീരകം – ഒരു വലിയ സ്പൂൺ,    വറുത്തു പൊടിച്ചത്

മുളകുപൊടി – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

കായംപൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

എണ്ണ – ഒരു വലിയ സ്പൂൺ

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ നിലക്കടല അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം ഊറ്റി വയ്ക്കണം.

∙ കടലമാവ് അൽപം വെള്ളം ചേർത്തു കലക്കി മാവു തയാറാക്കണം.

∙ ഇതിലേക്ക് ഊറ്റിവച്ചിരിക്കുന്ന നിലക്കടല ചേർത്തിളക്കിയ ശേഷം മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

∙ ചൂടായ എണ്ണയിൽ നിലക്കടല കോരിയിട്ടു കരുകരുപ്പായി വറുക്കുക.

ADVERTISEMENT