ADVERTISEMENT

ദോശയും പുട്ടും പോലെ.. ഒരുപക്ഷേ അതുക്കും മേലേയാണ് മലയാളിക്ക് പൊറോട്ട- ബീഫ് കൂട്ടുകെട്ടിനോടുള്ള ഇഷ്ടം.  ഈ ലോക് ഡൗൺ കാലത്ത് മലയാളി ഏറ്റവും അധികം കഴിക്കാൻ കൊതിച്ചതും പൊറോട്ടയും ബീഫും തന്നെയാവും. വീശിയടിച്ച് തയാറാക്കാനുളള ബുദ്ധിമുട്ടു കാരണം പൊറോട്ട വീട്ടിലുണ്ടാക്കാൻ ആരുമൊന്നു മടിക്കും. എന്നാൽ നല്ല മയമുള്ള അടുക്കുകളായി അടർന്നുവരുന്ന മൊരിഞ്ഞ പൊറോട്ട എളുപ്പത്തിൽ തയാറാക്കാം. അതിനുള്ള റെസിപ്പിയാണ് ചുവടെ. ഒപ്പം പൊറോട്ടയുടെ എക്കാലത്തെയും കൂട്ടുകാരനായ ബീഫ് കറിയും.

പൊറോട്ട 

ADVERTISEMENT

1. മൈദ - ഒരു കിലോ

മുട്ട - രണ്ട്

ADVERTISEMENT

പഞ്ചസാര - രണ്ടു ചെറിയ സ്പൂൺ

പുളിയില്ലാത്ത തൈര് - രണ്ടു ചെറിയ സ്പൂൺ

ADVERTISEMENT

ഉപ്പ് - പാകത്തിന്

2. പാൽ - കുഴയ്ക്കാൻ ആവശ്യത്തിന്

3. നെയ്യ് - രണ്ടു വലിയ സ്പൂൺ

എണ്ണ - അരക്കപ്പ്

പാകം ചെയ്യുന്ന വിധം

. ഒന്നാമത്തെ ചേരുവ യോജിപ്പിച്ച ശേഷം പാൽ ചേർത്തു നന്നായി ഇടിച്ചു കുഴച്ചു ചപ്പാത്തിയുടെ മാവിനെക്കാൾ മയമുള്ള മാവു തയറാക്കുക.

. മാവ് ഒരു നനഞ്ഞ തുണി കൊണ്ടു മൂടി മൂന്നു മണിക്കൂർ മാറ്റി വയ്ക്കണം.

. എണ്ണയും നെയ്യും യോജിപ്പിച്ചു വയ്ക്കുക.

. മാവ് നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളാക്കി വയ്ക്കുക.

. ഓരോ ഉരുളയും എണ്ണയും നെയ്യും യോജിപ്പിച്ചതു പുരട്ടിയ തട്ടിൽ വച്ച് വളരെ കനം കുറച്ച് വലുപ്പത്തിൽ പരത്തണം.

. ഇതൊരു കത്തിയോ പീറ്റ്സ കട്ടറോ കൊണ്ട് നീളത്തിൽ സ്ട്രിപ്പുകളായി മുറിക്കുക. ഇവ മെല്ലേ ഒരുമിച്ചാക്കി വട്ടത്തിൽ ചുറ്റി അറ്റം അടിയിലേക്ക് തിരുകി മുകളിൽ എണ്ണ - നെയ്യ് മിശ്രിതം അൽപം തൂവി മാറ്റിവയ്ക്കണം. 

. ഇത് അധികം ബലം കൊടുക്കാതെ പരത്തി ചൂടാക്കിയ തവയിൽ ചുട്ടെടുക്കുക.

. മൂന്ന് - നാലു പൊറോട്ട അടുക്കി വച്ച് കൈ കൊണ്ട് അടിച്ചു മയപ്പെടുത്തുക. പൊറോട്ട ലെയറുകളായി കിട്ടും.

ബീഫ് കറി 

1.    ബീഫ് – ഒരു കിലോ

2.    കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

    മുളകുപൊടി – ഒരു വലിയ സ്പൂൺ, മൂപ്പിച്ചത്

    മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

    ചുവന്നുള്ളി – 50 ഗ്രാം, അരിഞ്ഞത്

    വെളുത്തുള്ളി – അഞ്ച് അല്ലി, അരിഞ്ഞത്

    ഇഞ്ചി – അരയിഞ്ചു കഷണം, അരിഞ്ഞത്

    കറിവേപ്പില – നാലു തണ്ട്

    വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ

3.    വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ

4.    പെരുംജീരകം – ഒരു വലിയ സ്പൂൺ

5.    സവാള – മൂന്ന്, നീളത്തിൽ അരിഞ്ഞത്

    ചുവന്നുള്ളി – 10, അരിഞ്ഞത്

    ഇഞ്ചി – ഒരു ചെറിയ കഷണം, അരിഞ്ഞത്

    വെളുത്തുള്ളി – 10 അല്ലി, അരിഞ്ഞത്

    കറിവേപ്പില – അഞ്ചു തണ്ട്

6.    മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

    മുളകുപൊടി – ഒരു വലിയ സ്പൂൺ

    മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

    ഉപ്പ് – പാകത്തിന്

7.    കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

    ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ബീഫ് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി തിരുമ്മി യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക. പിന്നീട് കുക്കറിലാക്കി ഇറച്ചി വേവിക്കണം.

∙    വെളിച്ചെണ്ണ ചൂടാക്കി സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റുക.

∙    സവാള ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്തിളക്കുക.

∙ നന്നായി ഇളക്കി യോജിപ്പിച്ചു വേവു പാകമാകുമ്പോൾ  കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ചേർത്തിളക്കി വാങ്ങുക.

ADVERTISEMENT