വ്യത്യസ്തവും രുചികരവുമായ പുഡിങ്, കാരറ്റ് ക്രീമി ക്രൻചി പുഡിങ്!
1.കാരറ്റ് – രണ്ട്
2.പാൽ - ഒരു കപ്പ്
3.കണ്ടൻസ്ഡ് മിൽക്ക് – കാൽ കപ്പ്
െജലറ്റിൻ – ഒന്നര ചെറിയ സ്പൂൺ, തണുത്ത വെള്ളത്തിൽ കുതിർത്തത്
കസ്റേറഡ് പൗഡർ – രണ്ടു വലിയ സ്പൂൺ
4.വെണ്ണ – ഒരു ചെറിയ സ്പൂൺ
5.പാൽ – ഒരു കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – കാൽ കപ്പ്
6.പിസ്ത അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ബദാം അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഏലയ്ക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ
7.ഫ്രഷ് ക്രീം – അരക്കപ്പ്
പഞ്ചസാര – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
ഒരു കാരറ്റ് വേവിച്ച് അരച്ചെടുക്കണം.
ഒരു പാനിൽ പാലൊഴിച്ചു തിളപ്പിച്ചു കുറുക്കണം. ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന കാരറ്റ് ചേർത്തു നന്നായി കുറുക്കിയെടുക്കണം.
ഈ മിശ്രിതത്തിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കി തീ അണയ്ക്കുക. ഒരു ഗ്ലാസ് ബൗളിലാക്കി ചൂടാറുമ്പോൾ സെറ്റ് ചെയ്യാൻ ഫ്രിഡ്ജിൽ വയ്ക്കുക.
പാനിൽ വെണ്ണ ചൂടാക്കി, ബാക്കിയുള്ള കാരറ്റ് ഗ്രേറ്റ് ചെയ്തതു ചേർത്തു നന്നായി വഴറ്റണം. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി വരട്ടിയെടുക്കുക. നന്നായി വരണ്ടശേഷം പിസ്തയും ബദാമും ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി വാങ്ങിവയ്ക്കണം.
ഫ്രഷ് ക്രീമിൽ അല്പാല്പം വീതം പഞ്ചസാര ചേർത്തു നന്നായി അടിച്ചതു സെറ്റായ പുഡിങ്ങിനു മുകളിൽ നിരത്തിണം. ഇതിനു മുകളിൽ വരട്ടിയ കാരറ്റ് മിശ്രിതം നിരത്തി ഫ്രിഡ്ജിൽ വച്ചു വീണ്ടും സെറ്റ് ചെയ്യുക.
ചെറിയും കശുവണ്ടിപ്പരിപ്പുംകൊണ്ട് അലങ്കരിച്ചു വിളമ്പാം.
കടപ്പാട്
നൂർജഹാൻ