ക്രിസ്മസിനു വിളമ്പാം ചിക്കൻ സാമ്പാർ, വെറൈറ്റി റെസിപ്പി ഇതാ!
Mail This Article
ചിക്കൻ സാമ്പാർ
1.ചിക്കൻ – ഒരു കിലോ
2.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
3.വറ്റൽമുളക് – നാല്
4.മല്ലി – ഒരു ചെറിയ സ്പൂൺ
5.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
6.സവാള – രണ്ട്, അരിഞ്ഞത്
7.പച്ചമുളക് – രണ്ട്, അരിഞ്ഞത്
8.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒന്നര ചെറിയ സ്പൂൺ
9.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
10.ഗരംമസാലപ്പൊടി– ഒരു ചെറിയ സ്പൂൺ
11.ഉപ്പ് – പാകത്തിന്
12.തക്കാളി – രണ്ട് വലുത്
13.തുവരപ്പരിപ്പ് വേവിച്ചത് – അരക്കിലോ
14.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
15.കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
കറിവേപ്പില – പാകത്തിന്
16.മല്ലിയില – പാകത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കൻ കഴുകി വൃത്തിയാക്കി വയ്ക്കണം.
പാനിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു വറ്റൽമുളകും മല്ലിയും തേങ്ങയും ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വറക്കുക.
ചൂടാറിയ ശേഷം നന്നായി അരച്ചെടുക്കണം.
പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റിയശേഷം ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു പച്ചമണം മാറുന്നതുവരെ വഴറ്റുക. മഞ്ഞൾപ്പൊടിയും ഗരംമസാലയും പാകത്തിനുപ്പും ചേർത്തിളക്കുക.
തക്കാളി കൂടി ചേർത്തു വഴറ്റിയ ശേഷം തയാറാക്കി വച്ചിരിക്കുന്ന അരപ്പും ആവശ്യത്തിനു വെള്ളവും ചേർത്തു തിളയ്ക്കുമ്പോൾ ചിക്കൻ ചേർത്തു മൂടി വച്ചു വേവിക്കുക.
ചിക്കൻ വെന്തു കറി കുറുകുമ്പോൾ വേവിച്ച തുവരപ്പരിപ്പു ചേർത്തു നന്നായി തിളപ്പിച്ചു വാങ്ങി വയ്ക്കുക.
എണ്ണ ചൂടാക്കി കടുകും വറ്റൽമുളകും കറിവേപ്പിലയും ഒന്നൊന്നായി ചേർത്തു മൂപ്പിച്ചു ചിക്കൻ സാമ്പാറിനു മുകളിൽ ഒഴിച്ചു വിളമ്പാം.