ADVERTISEMENT

അസാധ്യ ടേസ്റ്റിൽ തയാറാക്കാം വായിലിട്ടാൽ അലിഞ്ഞുപോകുന്ന കോക്കനട്ട് മില്‍ക്ക് പുഡിങ്. കിടിലൻ റെസിപ്പി ഇതാ... 

1. തേങ്ങ – ഒന്നര

ADVERTISEMENT

2. ചൈനാഗ്രാസ് – 10 ഗ്രാം

വെള്ളം – അരക്കപ്പ്

ADVERTISEMENT

3. പാല്‍ – ഒരു കപ്പ്

കണ്ടൻസ്ഡ് മിൽക്ക് – 300 ഗ്രാം

ADVERTISEMENT

4. തേങ്ങാവെള്ളം – ഒരു കപ്പ്

5. മെലണ്‍ സീഡ്സ് / ഡ്രൈ ഫ്രൂട്സ് – അലങ്കരിക്കാന്‍ 

പാകം ചെയ്യുന്ന വിധം

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് കട്ടിത്തേങ്ങാപ്പാലെടുക്കുക.

∙ ചൈനാഗ്രാസ് വെള്ളത്തില്‍ കുതിർത്ത് 15 മിനിറ്റ് വയ്ക്കണം.

∙ പാലും കണ്ടൻസ്ഡ് മിൽക്കും മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. 

∙ ചൈനാഗ്രാസും തേങ്ങാവെള്ളവും നന്നായി തിളപ്പിക്കുക. ഇതില്‍ പാല്‍ മിശ്രിതം ചേര്‍ത്തു തിളച്ചു തുടങ്ങുമ്പോൾ വാങ്ങി തേങ്ങാപ്പാൽ ചേർക്കണം.

∙ ഇതൊരു പുഡിങ് മോൾഡിലേക്ക് അരിച്ചൊഴിക്കുക. 

∙ അഞ്ചു മിനിറ്റിനു ശേഷം മെലണ്‍ സീഡ്സോ ഡ്രൈ ഫ്രൂട്സോ കൊണ്ടലങ്കരിച്ച് മൂന്നു മണിക്കൂർ ഫ്രിജില്‍ വച്ചു സെറ്റു ചെയ്തു വിളമ്പാം.

ADVERTISEMENT