പതിവായി തയാറാക്കുന്ന മെഴുക്കുപുരട്ടിയും തോരനും പുളിശ്ശേരിയുമൊക്കെ മടുത്തുവെന്നു തോന്നുമ്പോൾ മമ്മി സ്പെഷൽ കറി കളുണ്ടാക്കാൻ തുടങ്ങും. ഇറച്ചി മസാല ചേർത്തുള്ള അസ്സൽ നാടൻ വെജിറ്റബിൾ കറിക ൾ... മീനിനു പകരം ഏത്തയ്ക്കായ ചേർത്തു വ യ്ക്കുന്ന ‘വെജ് ഫിഷ് കറി’.... മസാല മണം വ രുമ്പോഴേക്കും ഞങ്ങൾ അടുക്കളയിൽ ഹാജരാകും.
ഇവിടെ, ഷാജിയേട്ടന്റെ വീട്ടിലും വ്രതങ്ങളെടുക്കാറുണ്ട്. ആ സമയത്താണ് പച്ചക്കറികളിൽ പുതിയ പരീക്ഷണങ്ങ ൾ നടത്തുന്നത്.
ഇത് അത്തരമൊരു വിഭവമാണ്. താ യ് ടച്ചിൽ ഒരു വെജ് സ്റ്റൂ ആണിതെന്നു പറയാം. ചപ്പാത്തിക്കും അപ്പത്തിനും മാത്രമല്ല, ചോറിനും അടിപൊളി കോംബിനേഷനാണ് ഈ വെജിറ്റബിൾ തായ് കറി. റെഡ് കറി പേസ്റ്റാണ് ഈ വിഭവത്തിന്റെ രുചി കൂട്ടുന്നത്. വിപണിയിൽ ഇവ ലഭ്യമാണ്. ഇതിനു പകരം വറ്റൽമുളക് അരച്ചെടുത്തത് ചേർത്താലും മതി.

വെജിറ്റബിൾ റെഡ് തായ് കറി
1. വെജിറ്റബിൾ ഓയിൽ - രണ്ടു വലിയ സ്പൂൺ
2. ടോഫു - 500 ഗ്രാം
3. ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ
പച്ചമുളക് അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ
സവാള - ഒരു വലുത്, അരിഞ്ഞത്
4. റെഡ് കറി പേസ്റ്റ് - രണ്ടു ചെറിയ സ്പൂൺ
5. സോയാസോസ് - ഒരു വലിയ സ്പൂൺ
6. വിനാഗിരി - ഒരു ചെറിയ സ്പൂൺ
8. ഗ്രീൻപീസ് - അരക്കപ്പ്
ബീൻസ് അരിഞ്ഞത് - ഒരു കപ്പ്
ബ്രോക്ക്‌ലി അടർത്തിയത് - ഒരു കപ്പ്
തക്കാളി - കാൽ കപ്പ്
9. ഉരുളക്കിഴങ്ങ് വേവിച്ച് കഷണങ്ങളാക്കിയത്- ഒരു കപ്പ്
10. കട്ടിത്തേങ്ങാപ്പാൽ- ഒരു കപ്പ്
11. പാലക് ചീര - ഒരു കപ്പ്
മല്ലിയില - പാകത്തിന്
ഉപ്പ് - പാകത്തിന്
1. ചേരുവകൾ തയാറാക്കി വയ്ക്കുക.
2. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ടോഫു കഷണങ്ങൾ ചേർത്ത് അധികം മൂപ്പിക്കാതെ വറുത്തെടുത്ത് മാറ്റി വയ്ക്കുക.

3. ഇതേ പാനിൽ ഇഞ്ചി, പച്ചമുളക്, സവാള എന്നിവ വഴറ്റുക.
4. ഇതിലേക്ക് റെഡ് കറി പേസ്റ്റ് ചേർത്തു വഴറ്റുക.

5. സോയാ സോസും വിനാഗിരിയും ചേർത്തിളക്കുക.
6. പച്ചക്കറികളും ഗ്രീൻപീസും അൽപം വെള്ളവും കൂടി ചേർത്തു വേവിക്കുക.

7. പച്ചക്കറികൾ വെന്തു വരുമ്പോൾ ഉരുളക്കിഴങ്ങ് വേവിച്ചതു ചേർക്കാം.

8. ഇതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കുക.
9. നന്നായി തിളച്ച് വരുമ്പോൾ വറുത്തു വച്ചിരിക്കുന്ന ടോഫു ചേർക്കാം.
10. പാലക് ചീര അരിഞ്ഞതും മല്ലിയിലയും ചേർത്ത് ഉപ്പ് പാകത്തിനാക്കി അടച്ചു വച്ചു വേവിക്കുക.