ADVERTISEMENT

മീൻ പീര പലയിടത്തും പല രീതിയിലാണ് തയാറാക്കുന്നത്. ചിലർ മീൻ തന്നെ തയാറാക്കും, ചിലർ മാങ്ങ ചേർത്തു തയാറാക്കും, ചിലർ ഇലുമ്പൻപുളി ചേർത്തു തയാറാക്കും, അങ്ങനെ അങ്ങനെ. എന്നാൽ ഇനി ഇങ്ങനെ ഒന്നു തയാറാക്കി നോക്കൂ, പിന്നെ ഇങ്ങനയേ തയാറാക്കൂ.

മീൻ പീര

ADVERTISEMENT

1.കൊഴുവ – അരക്കിലോ

2.ചുവന്നുള്ളി – ഒരു കപ്പ്

ADVERTISEMENT

ഇഞ്ചി – ഒരു വലി സ്പൂൺ

വെളുത്തു‌ള്ളി – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

പച്ചമുളക്/കാന്താരി – 8–10

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

3.തേങ്ങ ചിരകിയത് – രണ്ടു കപ്പ്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

കുടംപുളി – 3–4, കുതിർത്തത്

4.വെള്ളം – അരക്കപ്പ്

5.ഉലുവപൊടി – കാൽ ചെറിയ സ്പൂൺ

വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙മൺചട്ടിയിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി തിരുമ്മി യോജിപ്പിക്കുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു വീണ്ടും തിരുമ്മി യോജിപ്പിക്കണം.

∙മീനും വെള്ളവും ചേർ‌ത്തിളക്കി മൂടിവച്ചു വേവിക്കുക.

∙വെന്തു വരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി അഞ്ഛു മിനിറ്റു മൂടി വയ്ക്കുക.

∙ചുടോടെ ചോറിനൊപ്പം വിളമ്പാം.

 

ADVERTISEMENT