ADVERTISEMENT

1. ഇടിച്ചക്ക തൊലിയും കൂഞ്ഞിലും കളഞ്ഞു കഷണങ്ങളാക്കിയത് – ഒരു കപ്പ്

2. ഉപ്പ് – പാകത്തിന്

ADVERTISEMENT

3. ബീഫ് – അരക്കിലോ

വിനാഗിരി – രണ്ടു ചെറിയ സ്പൂണ്‍

ADVERTISEMENT

ഇഞ്ചി നീളത്തില്‍ അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍

4. എണ്ണ – ആറു ചെറിയ സ്പൂണ്‍

ADVERTISEMENT

5. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

പച്ചമുളകു വട്ടത്തിലരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍

6. ഇറച്ചി വെന്ത ചാറ് – അരക്കപ്പ്

7. കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

8. പുതിനയില പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍ (ആവശ്യമെങ്കില്‍)

9. ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത് – അരക്കപ്പ്

മുട്ട മഞ്ഞ – ഒന്ന്

10. മുട്ടവെള്ള അടിച്ചത്, റൊട്ടിപ്പൊടി – പാകത്തിന്         

പാകം ചെയ്യുന്ന വിധം

∙ ഇടിച്ചക്ക ഉപ്പും അല്‍പം വെള്ളവും ചേര്‍ത്തു വേവിച്ചു പിച്ചിക്കീറി വയ്ക്കണം.

∙ മൂന്നാമത്തെ ചേരുവ ഉപ്പു ചേർത്തു വേവിച്ചു മിൻസ് ചെയ്തു വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വ ഴറ്റിയ ശേഷം ഇറച്ചിയും ഇറച്ചി വെന്ത വെള്ളവും ചേർത്തു ചെറുതീയിൽ വച്ചു തുടരെയിളക്കണം. 

∙ ഇതിലേക്കു കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും പുതിനയിലയും വേവിച്ചു വച്ച ഇടിച്ചക്കയും ചേർത്തിളക്കി കുഴഞ്ഞു പോകാതെ  തോർത്തിയെ ടുക്കണം.

∙ ഇറച്ചി മിശ്രിതത്തിലേക്ക് ഉരുളക്കിഴങ്ങു പുഴുങ്ങി പ്പൊടിച്ചതും മുട്ടമഞ്ഞയും ചേർത്തിളക്കി ചെറിയ ഉരുളകളാക്കി കട്‌ലറ്റിന്റെ ആകൃതിയിലാക്കുക.

∙ ഓരോന്നും മുട്ടവെള്ളയിൽ മുക്കി റൊട്ടിപ്പൊടിയിൽ ‍പൊതിഞ്ഞു ചൂടായ എണ്ണയിലിട്ട് ഇടത്തരം തീയിൽ വറുത്തെടുക്കണം.

∙ ചൂടോടെ സോസിനൊപ്പം വിളമ്പാം.  

ഫോട്ടോ : ഹരികൃഷ്ണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ

ADVERTISEMENT