ADVERTISEMENT

ചെമ്മീൻ ഫ്രൈ

1.ചെമ്മീൻ – ഒരു കിലോ

ADVERTISEMENT

2.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ADVERTISEMENT

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

വാളൻപുളി കുതിർത്തത് – കാൽ കപ്പ്

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – കാൽ കപ്പ്

4.ചുവന്നുള്ളി അരിഞ്ഞത് – അരക്കപ്പ്

5.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

കറിവേപ്പില – ഒരു തണ്ട്

6.വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കണം.

∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ചെമ്മീനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെമ്മീൻ രണ്ടു വശവും രണ്ടു മിനിറ്റു വീതം വറുത്തു കോരണം. ബാക്കി മസാല മാറ്റി വയ്ക്കണം.

∙ഇതേ പാനിൽ ചുവന്നുള്ളി വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙തേങ്ങ ബ്രൗൺ നിറമാകുമ്പോൾ മാറ്റി വച്ചിരിക്കുന്ന മസാല ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവ വഴറ്റണം.

∙ഇതിലേക്കു ചെമ്മീനും ചേർത്തിളക്കി വരട്ടി വാങ്ങാം.

 

ADVERTISEMENT