ചെമ്മീൻ നിറച്ചത്
1.വലിയ ചെമ്മീൻ – 10
2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
നാരങ്ങനീര് – അര ചെറിയ സ്പൂൺ
3.എണ്ണ – ഒരു ചെറിയ സ്പൂൺ
4.തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്
സവാള – ഒന്ന്, അരിഞ്ഞത്
വെളുത്തുള്ളി – അഞ്ച് അല്ലി
ഇഞ്ചി – അരയിഞ്ചു കഷണം
പച്ചമുളക് – രണ്ട്, അരിഞ്ഞത്
മല്ലിയില – അരക്കപ്പ്
ഉപ്പ് – പാകത്തിന്
5.വാളൻപുളി – ഒരു ചെറിയ കഷണം
വെള്ളം – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
6.എണ്ണ – മൂന്നു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി നടുവെ വരഞ്ഞു പിളർന്നു വയ്ക്കണം.
∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ചെമ്മീനിൽ പുരട്ടി അരമണിക്കൂര്‍ വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙തേങ്ങ ഗോൾഡൻ നിറമാകുമ്പോൾ വാങ്ങണം.
∙തണുക്കുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു മയത്തിൽ അരയ്ക്കണം.
∙ഇത് ഓരോ ചെമ്മീനിലും നിറച്ച് അടച്ചു വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി ചെമ്മീൻ ചേർത്തു തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.