1. മുട്ട – രണ്ട്
ചീര/ബ്രോക്ക്‌ലി – അരക്കപ്പ്
ഉരുളക്കിഴങ്ങ് വേവിച്ചത് – ഒന്നിന്റെ കാൽ ഭാഗം ( ആവശ്യമെങ്കിൽ)
എണ്ണ – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
കുരുമുളകുപൊടി – ഒരു നുള്ള്
സവാള – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്
ഉപ്പ് – പാകത്തിന്
2. ചീസ് ചുരണ്ടിയത് – കാൽ കപ്പ്
ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ
3. മല്ലിയില – ഒരു തണ്ടിന്റെ പകുതി, അരിഞ്ഞത്
4. കെച്ചപ്പ് – പാകത്തിന് (ആവശ്യമെങ്കിൽ)
പാകം ചെയ്യുന്ന വിധം
∙ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.
∙ ഈ മിശ്രിതം ഒരു പാനിൽ നിരത്തി ചീസും ഗരംമസാലപ്പൊടിയും വിതറുക.
∙ പാൻ അടച്ചു വച്ച് 20 മിനിറ്റ് ചെറുതീയിൽ വേവിച്ചു വാങ്ങുക.
∙ മല്ലിയില മുകളിൽ വിതറി അലങ്കരിച്ചു വിളമ്പാം.
∙ വിളമ്പുമ്പോൾ അൽപം കെച്ചപ്പ് മുകളിൽ ഒഴിച്ചാൽ കൂടുതൽ രുചികരമായിരിക്കും.