പാനി പൂരി
1. ഉരുളക്കിഴങ്ങു പുഴുങ്ങിയത് – രണ്ടു കപ്പ്
ഗ്രീൻപീസ് പുഴുങ്ങിയത് – അരക്കപ്പ്
2. ഉപ്പ് – പാകത്തിന്
ചാട്ട് മസാല – അര ചെറിയ സ്പൂൺ
3. പാനി പൂരി മസാല – രണ്ടു വലിയ സ്പൂൺ
4. െചറിയ പൂരി – 10
5. പുളി ചട്നി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ പുഴുങ്ങിയ ഉരുളക്കിഴങ്ങും ഗ്രീൻപീ സും യോജിപ്പിച്ച് ഉടച്ചു പാകത്തിനു പ്പും ചാട്ട് മസാലയും ചേർത്തു വീണ്ടും ഉടച്ചു വയ്ക്കണം.
∙ പാനി പൂരി മസാല തണുത്ത വെള്ളം ചേർ ത്തു മിക്സിയിൽ അടിച്ചു യോജിപ്പിക്കുക.
∙ പൂരിയുടെ മുകൾഭാഗം മെല്ലേ പൊട്ടിച്ച് അ ല്പം ഉരുളക്കിഴങ്ങു മിശ്രിതം ഉള്ളിൽ നിറച്ച് മുകളിൽ പുളി ചട്നി ഒഴിച്ചു പാനി പൂരി വെള്ളത്തിൽ മുക്കിയെടുത്ത് ഉടനെ കഴിക്കുക.

പാപ്ടി ചാട്ട്
1. പാപ്ടി – 10
2. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
ഉരുളക്കിഴങ്ങു പുഴുങ്ങി ചെറിയ ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്
3. ഗ്രീൻ ചട്‌നി – അരക്കപ്പ്
പുളി ചട്നി – അരക്കപ്പ്
4. ഉപ്പ് – പാകത്തിന്
ചാട്ട് മസാല – അര ചെറിയ സ്പൂൺ
5. സേവ് – ഒരു വലിയ സ്പൂൺ
6. മല്ലിയില – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ ഒരു ട്രേയിൽ പാപ്ടി ഓരോന്നായി നി രത്തി വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു അല്പം വീതം ഒാരോ പാപ്ടിയുടെയും മുകളില്‍ വയ്ക്കുക.
∙ മുകളിലായി ഒാരോ ചെറിയ സ്പൂൺ വീതം ഗ്രീൻ ചട്‌നിയും പുളി ചട്‌നിയും ഒഴിക്കണം.
∙ ഇതിനു മുകളിൽ പാകത്തിനുപ്പും ചാട്ട് മസാ ലയും വിതറി മുകളിൽ സേവും മല്ലിയിലയും വിതറി അലങ്കരിച്ചു വിളമ്പാം.

സേവ് പൂരി
1. പാപ്ടി/പൂരി – പത്ത്
2. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
ഉരുളക്കിഴങ്ങു പുഴുങ്ങി ചെറിയ ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്
3. ഗ്രീൻ ചട്‌നി – അരക്കപ്പ്
പുളി ചട്നി – അരക്കപ്പ്
4. ഉപ്പ് – പാകത്തിന്
ചാട്ട് മസാല – അര ചെറിയ സ്പൂൺ
5. തൈര് – ഒരു കപ്പ്
6. സേവ് – ഒരു കപ്പ് മല്ലിയില – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ പാപ്ടി/പൂരി ട്രേയിൽ നിരത്തുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചത് അല്പം വീതം ഒാരോ പാപ്ടിയുടെയും മുകളിൽ വ യ്ക്കുക.
∙ മുകളിലായി ഒാരോ ചെറിയ സ്പൂൺ വീതം ഗ്രീൻ ചട്‌നിയും പുളി ചട്‌നിയും ഒഴിക്കണം.
∙ ഇതിനു മുകളിലായി പാകത്തിനുപ്പും ചാട്ട് മസാലയും വിതറി മുകളിൽ തൈര് ഒഴിക്കുക.
∙ മുകളിൽ ധാരാളം സേവ വിതറുക. മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Chat recipes: Oottupura, Panampilly Nagar, Ekm