ADVERTISEMENT

ആവശ്യമായ ചേരുവകൾ
1.  മൈദ – 250 ഗ്രാം
    വെണ്ണ – 125 ഗ്രാം
    നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
2. ഐസ് വെള്ളം – പാകത്തിന്
3. കൂൺ (വേവിച്ചു പൊടിയായി അരിഞ്ഞത്) – ഒരു കപ്പ്
    ചോളം വേവിച്ചത് – ഒരു കപ്പ്
    കാപ്സിക്കം – ഒന്ന് (പൊടിയായി അരിഞ്ഞത്)
    സെലറി (പൊടിയായി അരിഞ്ഞത്)– കാൽ കപ്പ്
    മുട്ട – മൂന്ന്,
    ക്രീം – 200 മില്ലി
    ചീസ് – രണ്ടു ക്യൂബ്, പൊടിച്ചത്
    പാൽ – കാൽ കപ്പ്
    ബേക്കൺ – മൂന്ന്, (പൊടിയായി അരിഞ്ഞത്)- (ആവശ്യമെങ്കിൽ)

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു റൊട്ടിപ്പൊടി പരുവത്തിലാക്കുക.
∙  ഇതിൽ അൽപാൽപം വെള്ളം ചേർത്തു കു ഴച്ചു മാവു തയാറാക്കുക. ഈ മാവ് പരത്തി 8X8 ഇഞ്ചു വലുപ്പമുള്ള ടാർട്ട് ഡിഷിൽ വയ്ക്കുക.
∙  350ഡിഗ്രി ഫാരൻഹീറ്റിൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു പകുതി ബേക്ക് ചെയ്യുക.
∙  മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു ഫില്ലിങ് തയാറാക്കുക. ഈ ഫില്ലിങ് തയാറാക്കിയ ടാർട്ട് ഷെല്ലിൽ നിറച്ചു സെറ്റ് ആകും വരെ ബേക്ക് ചെയ്യുക. ചൂടോടെ വിളമ്പാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT