ഹോട്ടലില്‍ നിന്ന് കിട്ടുന്ന അതേ രുചിയില്‍ ഘീ പൊടി ഇഡ്ഡലി Delicious Ghee Podi Idli: A Quick Recipe
Mail This Article
ഘീ പൊടി ഇഡ്ഡലി
1. ഇഡ്ഡലി – എട്ട്
2. നെയ്യ് – അഞ്ചു ചെറിയ സ്പൂണ്‍
3. ചട്നിപ്പൊടി – രണ്ട്–മൂന്നു ചെറിയ സ്പൂണ്‍
4. എണ്ണ – ഒരു വലിയ സ്പൂണ്‍
5. കടുക് – ഒരു ചെറിയ സ്പൂണ്‍
6. ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില – പാകത്തിന്
സവാള – ഒന്ന്, അരിഞ്ഞത്
7. ഉപ്പ് – പാകത്തിന്
മുളകുപൊടി – കാല്‍ ചെറിയ സ്പൂണ്‍
ചട്നിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
8. മല്ലിയില അരിഞ്ഞത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഇഡ്ഡലി കഷണങ്ങളാക്കി വയ്ക്കുക. പകരം ചെറിയ ഇഡ്ഡലിയും ഉപയോഗിക്കാം.
∙ ഇഡ്ഡലിയില്‍ രണ്ട്–മൂന്നു ചെറിയ സ്പൂണ്‍ നെയ്യൊഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം എരിവിനു പാകത്തിനു ചട്നിപ്പൊടി ചേര്‍ത്തിളക്കണം. ഇതു 10 മിനിറ്റ് മാറ്റി വയ്ക്കുക.
∙ പാനില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ആറാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.
∙ ഇതിലേക്ക് ഉപ്പും മുളകുപൊടിയും ചട്നിപ്പൊടിയും ചേര്‍ത്ത ശേഷം പുരട്ടി വച്ചിരിക്കുന്ന ഇഡ്ഡലിയും ചേര്‍ത്തു നന്നായിളക്കുക.
∙ മല്ലിയില വിതറി മുകളില്‍ ബാക്കിയുള്ള നെയ്യും ഒഴിച്ചിളക്കി വിളമ്പാം.
പാചകക്കുറിപ്പുകൾക്കു കടപ്പാട്: അമിത് സന്തോഷ്, കോഴിക്കോട്
